ശാന്തിമന്ദിരത്തില്‍ അന്തേവാസികള്‍ക്കൊപ്പം ഓണമാഘോഷിച്ച് കുഞ്ചാക്കോ ബോബന്‍

MediaOne Logo

Alwyn K Jose

  • Updated:

    2018-05-15 09:30:30.0

Published:

15 May 2018 9:30 AM GMT

ശാന്തിമന്ദിരത്തില്‍ അന്തേവാസികള്‍ക്കൊപ്പം ഓണമാഘോഷിച്ച് കുഞ്ചാക്കോ ബോബന്‍
X

ശാന്തിമന്ദിരത്തില്‍ അന്തേവാസികള്‍ക്കൊപ്പം ഓണമാഘോഷിച്ച് കുഞ്ചാക്കോ ബോബന്‍

സിനിമാ തിരക്കിനിടയിലും ജൻമനാട്ടിൽ ഓണമാഘോഷിക്കാനും നടൻ കുഞ്ചാക്കോ ബോബൻ സമയം കണ്ടെത്തി.

സിനിമാ തിരക്കിനിടയിലും ജൻമനാട്ടിൽ ഓണമാഘോഷിക്കാനും നടൻ കുഞ്ചാക്കോ ബോബൻ സമയം കണ്ടെത്തി. പുതിയ ചിത്രത്തിന്റെ വിജയ മധുരവുമായി സഹപ്രവർത്തകർക്കൊപ്പം ആലപ്പുഴ ശാന്തി മന്ദിരത്തിൽ വച്ചായിരുന്നു ആഘോഷം. താരങ്ങൾക്കൊപ്പം ഓണമാഘോഷിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു ആന്തേവാസികളും.

ചുമ്മാ സദ്യയുണ്ട് പിരിയാനല്ല താരങ്ങളെത്തിയത്. ആരോരുമില്ലാത്ത ഈ അന്തേവാസികൾക്ക് കസവ് വസ്ത്രങ്ങൾ ഓണ സമ്മാനവുമായാണ് കുഞ്ചാക്കോ ബോബനും സംഘവുമെത്തിയത്. കുഞ്ചാക്കോ ബോബനൊപ്പമെത്തിയ താരങ്ങളായ സുധീഷ്, മുത്തുമണി, സിദ്ധാര്‍ത്ഥ് ശിവ എന്നിവരെ ആഹ്ലാദാരവങ്ങളോടെയാണ് സ്വീകരിച്ചത്. കുട്ടിക്കാലത്ത് കുഞ്ഞാക്കോ ബോബനെ കണ്ടതിന്റെ ഓര്‍മ്മ അന്തേവാസികൾ പങ്കുവെച്ചതോടെ പരിപാടിക്ക് ആവേശമായി. എല്ലാവര്‍ക്കും ഓണക്കോടി നല്‍കിയ കുഞ്ചാക്കോ ബോബനും സഹതാരങ്ങളും അന്തേവാസികള്‍ക്കൊപ്പം ഓണസദ്യയും കഴിച്ചു. അഭ്രപാളിയിലെ മിന്നുംതാരങ്ങള്‍ തങ്ങളെക്കാണാന്‍ നേരിട്ടെത്തിയതിന്റെ സന്തോഷം പാട്ടുപാടി അന്തേവാസികള്‍ പങ്കുവെച്ചതോടെ താരങ്ങളും ഹാപ്പി.

TAGS :

Next Story