Quantcast

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി, നിയമനം ഇന്നുണ്ടായേക്കും

MediaOne Logo

Subin

  • Published:

    15 May 2018 4:46 AM GMT

കോടതി ചെലവായി സെന്‍കുമാറിന് 25000 രൂപ സെന്‍കുമാറിന് നല്‍കാനും കോടതി ഉത്തരവിട്ടു.

സെന്‍കുമാര്‍ കേസ് വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട സര്‍ക്കാര്‍ ഹരജി സുപിം കോടതി തള്ളി, കോടതി ചെലവായി 25000 രൂപ സര്‍ക്കാര്‍ നല്‍കണമെന്നും ഉത്തരവ്. വിധി നടപ്പിലാക്കിയില്ലെങ്കില്‍ എന്ത് വേണമെന്ന് അറിയാമെന്നും സുപ്രിം കോടതി പറഞ്ഞു. സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ സര്‍ക്കാറിന് കോടതി നോട്ടീസയച്ചു. ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി

കോടതി വിധി വന്നതോടെ സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചു കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങാനുള്ള സാധ്യത തെളിഞ്ഞു. സെന്‍കുമാറിനെ ഉടന്‍ നിയമിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. നിയമന ഉത്തരവ് ഇന്ന് ഉച്ചയോടെ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

ഏപ്രില്‍ 24നാണ് ടിപി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തേക്ക് പുനര്‍ നിയമിക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടത്. വിധി പുറത്ത് വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും നടപ്പിലാക്കിയില്ലെന്നും, ചീഫ് സെക്രട്ടറി നളിനി നെറ്റോ ബോധപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നുമാണ് സെന്‍കുമാറിന്റെ അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചത്. സെന്‍കുമാറിന്റെ സര്‍വ്വീസ് കാലാവധി ജൂണ്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തില്‍, അടിയന്തരമായി വിധി നടപ്പിലാക്കാന്‍ ഉത്തരവിടണമെന്നും, നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും സെന്‍കുമാറിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

TAGS :

Next Story