Quantcast

വേങ്ങരയില്‍ തര്‍ക്കം അവസാനിക്കാതെ യുഡിഎഫ്

MediaOne Logo

Subin

  • Published:

    16 May 2018 6:38 AM IST

വേങ്ങരയില്‍ തര്‍ക്കം അവസാനിക്കാതെ യുഡിഎഫ്
X

വേങ്ങരയില്‍ തര്‍ക്കം അവസാനിക്കാതെ യുഡിഎഫ്

പറപ്പൂരിലും വേങ്ങരയിലും ലീഗും കോണ്‍ഗ്രസും പഴയപടി രണ്ടു തട്ടില്‍ തുടരുകയാണ്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയിട്ടും വേങ്ങര മണ്ഡലത്തിലെ യുഡിഎഫിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാനായില്ല. പ്രശ്നമുള്ള മൂന്ന് പഞ്ചായത്തുകളില്‍ കണ്ണമംഗലത്ത് മാത്രമാണ് യുഡിഎഫ് സംവിധാനം പുനസ്ഥാപിക്കാനായത്.

വേങ്ങര മണ്ഡലത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മൂന്ന് മാസമായി ശ്രമം നടക്കുന്നുണ്ട്.ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് നാല് ദിവസം മുന്‍പ് എം എം ഹസ്സനും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കള്‍ വേങ്ങരയിലെത്തി അനുരഞ്ജന ശ്രമങ്ങള്‍ നടത്തി.

കെപിസിസി അംഗം പി എ ചെറീത്, മുസ്ലീം ലീഗ് നേതാവ് ടി കെ മൊയ്തീന്‍ കുട്ടി എന്നിവര്‍ ചേര്‍ന്ന് നടത്തിയ തുടര്‍ ചര്‍ച്ചകളില്‍ കണ്ണമംഗലം പഞ്ചായത്തിലെ പ്രശ്നം പരിഹരിച്ചു. ധാരണ അനുസരിച്ച് കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം മുസ്ലിം ലീഗ് രാജിവെച്ചു. ഈ സ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ ധാരണയായി. എന്നാല്‍ പറപ്പൂരിലും വേങ്ങരയിലും ലീഗും കോണ്‍ഗ്രസും പഴയപടി രണ്ടു തട്ടില്‍ തുടരുകയാണ്.

വേങ്ങരയിലെ യുഡിഎഫില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും മുസ്ലീം ലീഗിന് മികച്ച ഭൂരിപക്ഷം ലഭിച്ചിരുന്നു. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം മാറ്റിവെച്ച് മുന്നണി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് മുതിരില്ല.

TAGS :

Next Story