Quantcast

ബിജെപിയിലേക്ക് മാണി ഒറ്റക്ക് പോകേണ്ടി വരുമെന്ന് പിസി ജോര്‍ജ്

MediaOne Logo

Alwyn K Jose

  • Published:

    17 May 2018 10:13 AM GMT

ബിജെപിയിലേക്ക് മാണി ഒറ്റക്ക് പോകേണ്ടി വരുമെന്ന് പിസി ജോര്‍ജ്
X

ബിജെപിയിലേക്ക് മാണി ഒറ്റക്ക് പോകേണ്ടി വരുമെന്ന് പിസി ജോര്‍ജ്

കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഇടതുമുന്നണിയുമായി താന്‍ ചര്‍ച്ച നടത്തിയത് പാലായിലെ വീട്ടില്‍‌ വച്ചാണെന്ന് പിസി ജോര്‍ജ്.

കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഇടതുമുന്നണിയുമായി താന്‍ ചര്‍ച്ച നടത്തിയത് പാലായിലെ വീട്ടില്‍‌ വച്ചാണെന്ന് പിസി ജോര്‍ജ്. മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലായിരുന്നു ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. ബിജെപിയിലേക്കാണെങ്കില്‍ മാണി ഒറ്റക്ക് പോകേണ്ടി വരുമെന്നും ജോര്‍ജ് പറഞ്ഞു. കേരള കോണ്‍ഗ്രസ് എന്‍ ഡി എ മുന്നണിയിലേക്ക് പോകുന്നുവെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മീഡിയവണ്‍ സ്പെഷല്‍ എഡിഷന്‍ ചര്‍ച്ചയില്‍ പിസി ജോര്‍ജ് എംഎല്‍എയുടെ പ്രതികരണം. അഴിമതിയില്‍ മുങ്ങിയ പലപാര്‍ട്ടികളും ഇല്ലാതായി. അടുത്ത തെരഞ്ഞെടുപ്പോടെ മാണി കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story