Quantcast

മര്‍കസ് നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കും; 14 പ്രതികളെയും ചോദ്യം ചെയ്യുമെന്നും പോലീസ്

MediaOne Logo

Khasida

  • Published:

    17 May 2018 2:09 PM GMT

മര്‍കസ് നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കും; 14 പ്രതികളെയും ചോദ്യം ചെയ്യുമെന്നും പോലീസ്
X

മര്‍കസ് നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കും; 14 പ്രതികളെയും ചോദ്യം ചെയ്യുമെന്നും പോലീസ്

മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരാണ് കേസിലെ മൂന്നാം പ്രതി

അംഗീകാരമില്ലാത്ത കോഴ്സുകളില്‍ പ്രവേശനം നല്‍കി വഞ്ചിച്ചതായുള്ള കാരന്തൂര്‍ മര്‍കസിന് എതിരായ പരാതിയില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചു. പരാതിക്കാരന് പുറമേ കൂടുതല്‍ വിദ്യാര്‍ഥികളുടെ മൊഴിയും രേഖപ്പെടുത്തും. അതിന് ശേഷമായിരിക്കും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരടക്കമുള്ളവരെ ചോദ്യം ചെയ്യുകയെന്നും അന്വേഷണ സംഘം വിശദീകരിച്ചു.

മര്‍കസ് ഇന്‍സിസ്റ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍റ് ടെക്നോളജിയില പൂര്‍വ്വ വിദ്യാര്‍ഥി മലപ്പുറം സ്വദേശി മുഹമ്മദ് നസീബിന്റെ പരാതിയിലാണ് അന്വേഷണം. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനം നേരത്തെ നല്‍കിയിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകാരമുള്ളതാണോയെന്ന് പരിശോധിക്കാന്‍ തീരുമാനിച്ചതായി കുന്ദമംഗലം എസ്ഐ പറഞ്ഞു. ഒപ്പം ഈ കാലയളവില്‍ പഠനം പൂര്‍ത്തിയാക്കായി മറ്റ് വിദ്യാര്‍ഥികളുടേയും മൊഴി രേഖപ്പെടുത്തും. അതിന് ശേഷമായിരിക്കും 14 പ്രതികളെയും ചോദ്യം ചെയ്യുക.

മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരാണ് കേസിലെ മൂന്നാം പ്രതി. ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, പ്രിന്‍സിപ്പാള്‍ സായികുമാര്‍, അക്കാദമി ഡയറക്ടര്‍ ഷബീബ് തുടങ്ങിയ 13 പേരും എഫ്ഐആറില്‍ പ്രതിപ്പട്ടികയിലുണ്ട്. നിലവില്‍ തിരുവനന്തപുരത്തുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍ തിരിച്ചെത്തിയാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. പരാതിക്കാരന് പുറമേ മറ്റ് ചിലര്‍ക്കും സര്‍ട്ടിഫിക്കറ്റിന് യോഗ്യതയില്ലാത്തതിനാല്‍ തൊഴില്‍ നഷ്ടമായതായുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ യഥാര്‍ത്ഥ്യവും പരിശോധിക്കാനാണ് പോലീസ് തീരുമാനം.

TAGS :

Next Story