Quantcast

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചില്ല; ചെങ്ങന്നൂരിലെ പ്രവാസികള്‍ മടങ്ങുന്നു

MediaOne Logo
തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചില്ല; ചെങ്ങന്നൂരിലെ പ്രവാസികള്‍ മടങ്ങുന്നു
X

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചില്ല; ചെങ്ങന്നൂരിലെ പ്രവാസികള്‍ മടങ്ങുന്നു

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഇനിയും പ്രഖ്യാപിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി അവധിയെടുത്ത് നാട്ടിലെത്തിയ പ്രവാസികൾ ഭൂരിഭാഗവും വിദേശത്തേക്ക് മടങ്ങുന്നു

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഇനിയും പ്രഖ്യാപിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി അവധിയെടുത്ത് നാട്ടിലെത്തിയ പ്രവാസികൾ ഭൂരിഭാഗവും വിദേശത്തേക്ക് മടങ്ങുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം പോലും വരാത്ത സാഹചര്യത്തില്‍ ഇനിയും അവധി നീട്ടാന്‍ കഴിയില്ലെന്നതിനാലാണ് അവർ ജോലി സ്ഥലത്തേക്ക് മടങ്ങുന്നത്. പ്രചാരണത്തിലും വോട്ടെടുപ്പിലും പങ്കെടുക്കാമെന്ന് കരുതി അവധി ആസൂത്രണം ചെയ്തവരുടെ മടക്കം നിരാശയോടെയാണ്.

പ്രവാസി വോട്ട് ഏറെയുള്ള മണ്ഡലമായതുകൊണ്ട് നേരത്തെ തന്നെ ഗള്‍ഫ് മേഖലയില്‍ ചെങ്ങന്നൂരിലെ മുന്‍കാല പ്രവര്‍ത്തകരുടെ യോഗങ്ങളും കണ്‍വെന്‍ഷനുകളുമൊക്കെ വിളിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തനം ഉഷാറാക്കിയിരുന്നു. ഇതില്‍ നിന്നൊക്കെ ആവേശമുള്‍ക്കൊണ്ടാണ് ഏപ്രിൽ അവസാനത്തോടെയോ മെയ് ആദ്യവാരത്തിലോ തിരഞ്ഞെടുപ്പ് ഉണ്ടാവും എന്ന പ്രതീക്ഷയില്‍ പ്രവാസികളില്‍ പലരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി അവധിക്കാലം ആസൂത്രണം ചെയ്ത് നാട്ടിലെത്തിയത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ഇവരുടെ എല്ലാ കണക്ക് കൂട്ടലും തെറ്റിച്ചു. ഇങ്ങനെ കണക്കുകൂട്ടല്‍ പിഴച്ചവരാണ് ചെങ്ങന്നൂർ പെരിശേരി സ്വദേശികളായ പ്രമോദും ജീമോനും രാഗേഷും കൃഷ്ണ കുമാറും.

തെരഞ്ഞെടുപ്പ് തിയതി അറിഞ്ഞാല്‍ നാട്ടിലേക്ക് തിരിച്ച് വരണമെന്ന് ഭൂരിഭാഗം പേര്‍ക്കും ആഗ്രഹമുണ്ട്. പക്ഷേ അത് പ്രാവര്‍ത്തികമാവാനുള്ള സാദ്ധ്യത കുറവാണ്.

Next Story