Quantcast

അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ് വിമതര്‍

MediaOne Logo

admin

  • Published:

    18 May 2018 7:05 PM GMT

അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ് വിമതര്‍
X

അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ് വിമതര്‍

കണ്ണൂര്‍ ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിമതര്‍ മത്സരിക്കും. അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് വിമതര്‍ മത്സരിക്കാനൊരുങ്ങുന്നത്.

കണ്ണൂര്‍ ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിമതര്‍ മത്സരിക്കും. അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് വിമതര്‍ മത്സരിക്കാനൊരുങ്ങുന്നത്. വിമതരുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് വൈകീട്ട് നടക്കും.

കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോപ്പറേഷനില്‍ വിമതനായി മത്സരിച്ച് വിജയിച്ച പി.കെ രാഗേഷ് നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. രാഗേഷിന്റെ നേതൃത്വത്തിലുളള ഐക്യ ജനാധിപത്യ സംരക്ഷണ സമിതിയുടെ ബാനറിലാണ് മത്സരം. പി.കെ രാഗേഷ് അഴീക്കോട് മത്സരിക്കും. കണ്ണൂരില്‍ പൊതു സ്വതന്ത്രനായ മറ്റൊരാളെ കണ്ടെത്തും. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഗേഷ് ഉയര്‍ത്തിയ പ്രശ്നങ്ങളില്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് മത്സരം.

തുടര്‍ നടപടികള്‍ക്ക് രൂപം നല്‍കാന്‍ കണ്ണൂര്‍ ഐ.എം.എ ഹാളില്‍ ഇന്ന് വൈകിട്ട് വിമതര്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. മുസ്ലീം ലീഗ് മത്സരിക്കുന്ന അഴീക്കോടിനൊപ്പം കണ്ണൂരില്‍ കൂടി സ്ഥാനാര്‍ഥിയെ നിര്‍ത്തുക വഴി കോണ്‍ഗ്രസിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ് പി.കെ രാഗേഷിന്റെ ലക്ഷ്യം.

TAGS :

Next Story