Quantcast

മഅ്ദനി അന്‍വാർശേരിയിലെത്തി ഉമ്മയെ സന്ദര്‍ശിച്ചു

MediaOne Logo

Jaisy

  • Published:

    18 May 2018 6:35 AM IST

മഅ്ദനി അന്‍വാർശേരിയിലെത്തി ഉമ്മയെ സന്ദര്‍ശിച്ചു
X

മഅ്ദനി അന്‍വാർശേരിയിലെത്തി ഉമ്മയെ സന്ദര്‍ശിച്ചു

മെയ് 11 വരെ മഅ്ദനി കേരളത്തിലുണ്ടാകും

അബ്ദുള്‍ നാസര്‍ മഅ്ദനി കൊല്ലം അന്‍വാർശേരിയിലെത്തി രോഗബാധിതയായ ഉമ്മയെ സന്ദർശിച്ചു. മെയ് 11 വരെ മഅ്ദനി കേരളത്തിലുണ്ടാകും. കര്‍ണ്ണാട പോലീസിന്‍റെ പ്രത്യേക സംഘവും മഅ്ദനിക്കൊപ്പമുണ്ട്.

രാത്രി ഒമ്പതരയോടെയാണ് മഅ്ദനി അൻവാർശേരിയിലെ കുടുംബ വീട്ടിലെത്തിയത്. പിതാവിനോട് ആരോഗ്യ പ്രശ്നങ്ങൾ തിരക്കിയ ശേഷം രോഗം മൂർച്ഛിച്ച് കിടപ്പിലായ മാതാവിനെ സന്ദർശിച്ചു. യാത്ര മനപൂർവ്വം വൈകിപ്പിക്കാൻ ശ്രമിച്ചതായി മഅ്ദനി ആരോപിച്ചു. യാത്ര വീണ്ടും നീട്ടിക്കൊണ്ട് പോകാതിരിക്കാനാണ് ആരോഗ്യ പ്രശ്നങ്ങൾ പോലും വകവയ്ക്കാതെ റോഡ് മാർഗം വീട്ടിലേക്ക് തിരിച്ചതെന്നും മഅ്ദനി പറഞ്ഞു.

പതിനൊന്നാം തിയതി വരെ മഅ്ദനി അന്‍വാര്‍ശ്ശേരിയിൽ തങ്ങും. കൊട്ടാരക്കര ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ 75 പേരടങ്ങുന്ന കേരള പൊലീസ് സംഘവും മഅ്ദനിക്ക് സുരക്ഷയൊരുക്കാന്‍ അന്‍വാര്‍ശ്ശേരിയിലുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് മഅ്ദനി ഇതിന് മുമ്പ് കേരളത്തിലെത്തിയത്.

TAGS :

Next Story