Quantcast

കോഴിക്കോട് പകര്‍ച്ചവ്യാധികള്‍ പടരുന്നു

MediaOne Logo

admin

  • Published:

    18 May 2018 6:30 AM GMT

കോഴിക്കോട് പകര്‍ച്ചവ്യാധികള്‍  പടരുന്നു
X

കോഴിക്കോട് പകര്‍ച്ചവ്യാധികള്‍ പടരുന്നു

വയറിളക്കരോഗത്തെത്തുടര്‍ന്ന് രണ്ട് പേര്‍ മരിച്ച സാഹചര്യത്തെ ഗൌരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

കോഴിക്കോട് ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നതിനാല്‍ ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയില്‍. വയറിളക്കരോഗത്തെത്തുടര്‍ന്ന് രണ്ട് പേര്‍ മരിച്ച സാഹചര്യത്തെ ഗൌരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ജില്ലയിലില്ലെന്ന് അധികൃതര്‍ അറിയിച്ചു.

വടകര, തൂണേരി ഭാഗങ്ങളിലാണ് വയറിളക്ക രോഗങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 581 പേര്‍ ചികിത്സ തേടി. ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഈ മാസം 4242 പേര്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. മലയോര മേഖലകളിലാണ് പനിബാധിതര്‍ ഏറെയും. കഴിഞ്ഞ ആറു മാസത്തിനിടെ ജില്ലയില്‍ മലേറിയ ബാധിച്ചവരുടെ എണ്ണം 60 കഴിഞ്ഞു. ഇത് കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതലാണ്. എലിപ്പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ആറു മാസത്തിനകം 57 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. എന്നാല്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായത് ആരോഗ്യ വകുപ്പിന് ആശ്വാസം പകരുന്നുണ്ട്.

TAGS :

Next Story