Quantcast

പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് പിന്നില്‍ അഴിമതിയെന്ന് ജേക്കബ് തോമസ്

MediaOne Logo

Jaisy

  • Published:

    19 May 2018 10:50 PM GMT

പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് പിന്നില്‍ അഴിമതിയെന്ന് ജേക്കബ് തോമസ്
X

പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് പിന്നില്‍ അഴിമതിയെന്ന് ജേക്കബ് തോമസ്

ആരോഗ്യമേഖലയുടെ വികസനത്തിന്റെ മറവില്‍‌ അഴിമതി നടക്കുന്നു

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ആരംഭിച്ച മെഡിക്കൽ കോളജ് പദ്ധതികൾക്കു പിന്നിൽ അഴിമതിയെന്ന വിജിലൻസ് ഡയറകക്ടർ ജേക്കബ് തോമസ്. ഇത് സംബന്ധിച്ച പരാതികളിൽ വിജിലൻസ് അന്വഷണം ആരംഭിച്ചു. ഹരിപ്പാട് മെഡിക്കൽ കോളേജ് സംബന്ധിച്ച പരാതിയാണ് വിജിലൻസിന്‍റെ പ്രഥമ പരിഗണന.

ഇടുക്കി, വയനാട്, പാലക്കാട്, ഹരിപ്പാട് എന്നിവിടങ്ങളിൽ ഈരംഭിക്കുന്ന മെഡിക്കൽ കോളേജിന്‍റെ പദ്ധതികളാണ് വിജിലൻസ് പരിശോധിക്കുന്നത്. പദ്ധതികൾക്കു പിന്നിൽ അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലൻസ് ഡയറക്ടർ തന്നെ വ്യക്തമാക്കി. ആരോഗ്യമേഖലയുടെ വികസനത്തിന്‍റെ മറവിൽ വലിയ തോതിൽ അഴിമതി നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജ് പദ്ധതിയിൽ ജനങ്ങൾ കാണാത്ത ലക്ഷ്യങ്ങളുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു. ഹരിപ്പാട് മെഡിക്കൽ കോളേജ് സംബന്ധിച്ച അന്വഷണത്തിന്‍റെ ഭാഗമായി ആലപ്പുഴയിൽ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമായിരുന്നു വിജിലൻസ് ഡയറക്ടറുടെ പ്രതികരണം.

കൺസൾട്ടൻസി കരാർ സംബന്ധിച്ചാണ് ആദ്യം അന്വഷിക്കുന്നത്. എന്നാൽ പ്രാഥമിക അന്വഷണത്തിൽ ബോധ്യപ്പെടുന്ന മറ്റ് കാര്യങ്ങളിലും അന്വഷണം നടക്കും. ഹരിപ്പാട് മെഡിക്കൽ കോളേജ് സംബന്ധിച്ച ത്വരിതാന്വഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

TAGS :

Next Story