Quantcast

നൂറ് ശതമാനം വിജയ പ്രതീക്ഷയെന്ന് മുകേഷ്

MediaOne Logo

admin

  • Published:

    19 May 2018 2:45 PM GMT

നൂറ് ശതമാനം വിജയ പ്രതീക്ഷയെന്ന് മുകേഷ്
X

നൂറ് ശതമാനം വിജയ പ്രതീക്ഷയെന്ന് മുകേഷ്

കൊല്ലത്ത് നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്ന് നടന്‍ മുകേഷ്.

കൊല്ലത്തെ എല്‍എഡിഎഫ് സ്ഥാനാര്‍ഥി മുകേഷിന്‍റെ പ്രചാരണത്തിന് തുടക്കമായി. സിപിഎമ്മിന്‍റെ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ മുകേഷ് നേതൃത്വവുമായി ചര്‍ച്ച നടത്തി. 100 ശതമാനം വിജയപ്രതീക്ഷയാണ് കൊല്ലത്ത് തനിക്കുള്ളതെന്ന മുകേഷ് പ്രതികരിച്ചു

സഹോദരി സന്ധ്യ രാജേന്ദ്രനും സഹോദരീ പുത്രന്‍ ദിവ്യദര്‍ശനുമൊപ്പമാണ് രാവിലെ 10 മണിയോടെ മുകേഷ് സിപിഎമ്മിന്‍റെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാലും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് മുകേഷിനെ സ്വീകരിച്ചു. തുടര്‍ന്ന് പാര്‍ട്ടി ഓഫീസിനുള്ളിലേക്ക് പ്രവേശിച്ച മുകേഷ് നേരെ പോയത് കൊല്ലം എംഎല്‍എ ഗുരുദാസന്‍റെ അടുത്തേക്ക്. വിജയാശംസകള്‍ നേര്‍ന്ന ഗുരുദാസന്‍ മുകേഷിന്‍രെ പ്രചാരണത്തിന് ഒപ്പമുണ്ടാകുമെന്ന ഉറപ്പും നല്‍കി. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട മുകേഷ് കൊല്ലത്ത് 100 ശതമാനം വിജയപ്രതീക്ഷയാണ് തനിക്കുള്ളതെന്നും പറഞ്ഞു. സിപിഎം നോമിനിയായി സംഗീതനാടക അക്കാദമി ചെര്‍മാനായപ്പോള്‍ കുറ്റം പറയാത്തവരാണ് ഇപ്പോള്‍ പെയ്മെന്‍റ് സീറ്റെന്ന് ആരോപണം ഉന്നയിക്കുന്നതെന്ന് മുകേഷ് പറഞ്ഞു.

ജില്ലാ നേതാക്കളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള കമ്മിറ്റിയിലും മുകേഷ് പങ്കെടുത്തു. മുകേഷിന്‍റെ പ്രചാരണം ഏത് വിധത്തില്‍ ആയിരിക്കണമെന്നത് സംബന്ധിച്ച് കമ്മിറ്റിയില്‍ ധാരണയായി.

TAGS :

Next Story