Quantcast

ഗെയില്‍ സമരം ഇന്ന് മുതല്‍ ശക്തമാക്കുമെന്ന് സമര സമിതി

MediaOne Logo

Sithara

  • Published:

    20 May 2018 9:16 AM GMT

ഗെയില്‍ സമരം ഇന്ന് മുതല്‍ ശക്തമാക്കുമെന്ന് സമര സമിതി
X

ഗെയില്‍ സമരം ഇന്ന് മുതല്‍ ശക്തമാക്കുമെന്ന് സമര സമിതി

കോഴിക്കോട് മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ നിര്‍മാണം തടഞ്ഞ് സമരം ശക്തമാക്കാന്‍ സമര സമിതിയൊരുങ്ങുന്നു.

കോഴിക്കോട് മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ നിര്‍മാണം തടഞ്ഞ് സമരം ശക്തമാക്കാന്‍ സമര സമിതിയൊരുങ്ങുന്നു. രാവിലെ ഒമ്പത് മണിയോടെ മാര്‍ച്ച് നടത്തി പ്രവര്‍ത്തനങ്ങള്‍ തടയാനാണ് സമര സമിതിയുടെ നീക്കം. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ സമരത്തിന് നേതൃത്വം നല്‍കുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.

സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കുന്നത്. സമരത്തിനിടെ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

TAGS :

Next Story