Quantcast

ആലങ്കാരിക പദവികളില്‍ താല്‍പര്യമില്ലെന്ന് വിഎസ്

MediaOne Logo

admin

  • Published:

    20 May 2018 9:00 PM GMT

ആലങ്കാരിക പദവികളില്‍ താല്‍പര്യമില്ലെന്ന് വിഎസ്
X

ആലങ്കാരിക പദവികളില്‍ താല്‍പര്യമില്ലെന്ന് വിഎസ്

കേന്ദ്രക്കമ്മിറ്റി യോഗത്തിന് മുന്നോടിയായി ജനറല്‍ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഎസ് ഇക്കാര്യം പറഞ്ഞത്

ആലങ്കാരിക പദവികളില്‍ താല്‍പര്യമില്ലെന്ന് സീതാറാം യെച്ചൂരിയോട് വിഎസ് അച്യുതാനന്ദന്‍. കേന്ദ്രക്കമ്മിറ്റി യോഗത്തിന് മുന്നോടിയായി ജനറല്‍ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഎസ് ഇക്കാര്യം പറഞ്ഞത്. വിഎസ് വെറും എംഎല്‍എ മാത്രമായി തുടരേണ്ട ആളാണോ എന്നത് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യുന്നതിനുള്ള സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം ഡല്‍ഹിയില്‍ തുടരുകയാണ്.

കേന്ദ്രക്കമ്മിറ്റി യോഗം ആരംഭിയ്ക്കുന്നതിന് മുമ്പാണ് സീതാറാം യെച്ചൂരി വിഎസ് അച്യുതാനന്ദനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും വിഎസിന്റെ പദവികള്‍ സംബന്ധിച്ച് തീരുമാമെടുക്കാന്‍ ഇതുവരെയും കഴിയാത്ത സാഹചര്യത്തിലായിരുന്നു യെച്ചൂരി - വിഎസ് കൂടിക്കാഴ്ച. മകന്‍ വിഎ അരുണ്‍കുമാറിനൊപ്പമാണ് വിഎസ് രാവിലെ ഒമ്പതേമുക്കലോടെ എകെജി ഭവനിലെത്തിയത്. പത്തുമണിയോടെ യെച്ചൂരിയും എത്തി. ആലങ്കാരിക പദവികളില്‍ താല്പര്യമില്ലെന്നാണ് വിഎസ് അച്യുതാനന്ദന്‍ സീതാറാം യെച്ചൂരിയെ അറിയിച്ചത്. പാര്‍ട്ടിയില്‍ വ്യക്തമായ സ്ഥാനമുണ്ടാവണമെന്ന ആവശ്യവും വിഎസ് ഉന്നയിച്ചതായി സൂചനയുണ്ട്. വിഎസ് അച്യുതാനന്ദന് സര്‍ക്കാര്‍ പദവി നല്‍കുന്ന കാര്യം നിലവില്‍ സര്‍ക്കാരിന്റെ മുന്നിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തനത്തിന് പ്രായം തടസ്സമല്ലെന്നും സന്നദ്ധതയും മനസ്സും മാത്രമാണ് പരിഗണിയ്ക്കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

TAGS :

Next Story