Quantcast

ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിച്ച് തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജം; പരാതിയുമായി യുവാവ്

MediaOne Logo

Khasida

  • Published:

    21 May 2018 1:14 AM GMT

ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിച്ച് തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജം; പരാതിയുമായി യുവാവ്
X

ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിച്ച് തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജം; പരാതിയുമായി യുവാവ്

സംഘപരിവാറിനെതിരെ ഫെയ്സ്ബുക്കിലൂടെ നിരന്തരം പ്രതികരിക്കുന്നയാളാണ് യുവാവ്.

പാകിസ്താനെ ആക്രമിച്ച ഇന്ത്യന്‍ പട്ടാളത്തെ മോശമായ രീതിയില്‍ വിമര്‍ശിച്ച് മുസ്‍ലിം യുവാവിന്റെ പേരില്‍ പ്രചരിക്കുന്ന എഫ്ബി പോസ്റ്റ് വ്യാജം. തിരുവനന്തപുരം സ്വദേശി ഷാബു അമ്പലത്തിന്റെ പേരിലാണ് പോസ്റ്റ് പ്രചരിച്ചിരുന്നത്. സംഘപരിവാറിനെതിരെ ഫെയ്സ്ബുക്കിലൂടെ നിരന്തരം പ്രതികരിക്കുന്നയാളാണ് യുവാവ്.

നിയന്ത്രണ രേഖ കടന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ സൈനിക മേധാവി രാജ്യത്തെ അറിയിക്കുന്നത് 12 മണിക്കാണ്. എന്നാല്‍ അതിനുള്ള പ്രതിഷേധമെന്ന നിലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് യുവാവിന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റിലെ സമയമാകട്ടെ രാവിലെ 10.17നും. ഷാഹു അമ്പലത്ത് ആ സമയത്ത് പോസ്റ്റ് ചെയ്ത മറ്റൊരു കുറിപ്പിന്റെ സ്ക്രീന്‍ ഷോട്ടില്‍ ഫോട്ടോഷോപ്പ് വഴി ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിക്കുന്ന വാചകങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് യുവാവിന്റെ പേരില്‍ പോസ്റ്റ് പ്രചരിച്ചത്. തന്റെ ഫെയ്സ്ബുക്കില്‍ തെറിയഭിഷേകം തുടങ്ങിയപ്പോഴാണ് തന്റെ പേരില്‍ വ്യാജപോസ്റ്റ് പ്രചരിക്കുന്നത് ഷാഹു ശ്രദ്ധിക്കുന്നത്. ഇടനെ തന്നെ മറുപടിയെന്നവണ്ണം എഫ്ബിയില്‍ തന്റെ നിരപരാധിത്വം വ്യക്തമാക്കി വിശദീകരണവും നല്‍കി.

പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇങ്ങനെയുള്ള ഒരു വേളയിൽ ഞാനൊരു ഇന്ത്യകാരനായതിൽ അഭിമാനിക്കുന്നു എന്ന് പറയുമ്പോൾ അത് ചിലപ്പോൾ...

Posted by Shahu Ambalath Shahu Ambalath on Friday, September 30, 2016

തുടര്‍ന്ന് തനിക്കെതിരെയുള്ള വ്യാജപ്രചരണത്തിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയിരിക്കുകയാണ് ഷാഹു.

TAGS :

Next Story