ജിഎസ്ടിയില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനമില്ല; സംസ്ഥാന ബജറ്റില്‍ സാമ്പത്തിക അച്ചടക്ക നടപടികളുണ്ടാവും

ജിഎസ്ടിയില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനമില്ല; സംസ്ഥാന ബജറ്റില്‍ സാമ്പത്തിക അച്ചടക്ക നടപടികളുണ്ടാവും
20 ശതമാനം റവന്യു വളര്‍ച്ച എന്ന ലക്ഷ്യം കൈവരിച്ചില്ല. പുതിയ വികസന പദ്ധതികള്‍ക്ക് പണം നീക്കിവെയ്ക്കല്‍ വെല്ലുവിളിയാകും.
ജിഎസ്ടി നടപ്പാകുമ്പോള്‍ സംസ്ഥാനം പ്രതീക്ഷയര്‍പ്പിച്ച നികുതി വര്‍ധന ഉണ്ടാകാത്തത് ബജറ്റ് പ്രതീക്ഷകളെയും താളം തെറ്റിക്കും. 20 ശതമാനം റവന്യു വളര്‍ച്ച എന്ന ലക്ഷ്യം കൈവരിച്ചില്ല. പുതിയ വികസന പദ്ധതികള്‍ക്ക് പണം നീക്കിവെയ്ക്കല്‍ വെല്ലുവിളിയാകും. ധന അച്ചടക്ക നടപടികളും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.
വലിയ പ്രതീക്ഷയോടെയാണ് ജിഎസ്ടിയെ സംസ്ഥാനം വരവേറ്റത്. എന്നാല്‍ അഞ്ച് മാസം കഴിയുമ്പോള്‍ സ്ഥിതി ശുഭകരമല്ല. പ്രതീക്ഷിച്ചപ്പോലെയായില്ല കാര്യങ്ങളെന്ന് ധനമന്ത്രി തന്നെ തുറന്നു പറഞ്ഞു. കേരളം പ്രതീക്ഷിച്ചത് 20 ശതമാനം വളര്‍ച്ച. എന്നാല്‍ 10 ശതമാനം വളര്‍ച്ച പോലും എത്തിയില്ല. കേന്ദ്രത്തില്‍ നിന്നുള്ള നഷ്ടപരിഹാരം ലഭിക്കുന്നത് വൈകുന്നതും സംസ്ഥാന ഖജനാവിനെ ഞെരുക്കുകയാണ്.
ഇത്തവണത്തെ ബജറ്റിനെയും ഈ നികുതി ലഭ്യത കുറവ് ബാധിക്കും. നികുതി ചോര്‍ച്ച കുറക്കാനും കൂടുതല്‍ ധനകാര്യ അച്ചടക്കം പാലിക്കാനും സംസ്ഥാനം നിര്‍ബന്ധിതമാകുമെന്നും സൂചനയുണ്ട്. കിഫ്ബി ഉള്‍പ്പെടെയുള്ള അധിക വിഭവ സമാഹരണം വിജയിക്കണമെങ്കില്‍ സംസ്ഥാനത്തിന്‍റെ ധനകമ്മിയും റവന്യുകമ്മിയും കുറച്ചുകൊണ്ടു വരേണ്ടതുണ്ട്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നിയന്ത്രണ നടപടികള്‍ ബജറ്റിലുണ്ടാകുമെന്നും ധനകാര്യ വിദഗ്ധര്‍ പ്രവചിക്കുന്നു.
Adjust Story Font
16

