Quantcast

ശ്രീകുമാരന്‍ തമ്പിക്ക് തലസ്ഥാനത്തിന്റെ ആദരം

MediaOne Logo

admin

  • Published:

    22 May 2018 5:37 PM GMT

ശ്രീകുമാരന്‍ തമ്പിക്ക് തലസ്ഥാനത്തിന്റെ ആദരം
X

ശ്രീകുമാരന്‍ തമ്പിക്ക് തലസ്ഥാനത്തിന്റെ ആദരം

വയലാര്‍ രാമവര്‍മ്മ സാംസ്കാരിക വേദി തിരുവനന്തപുരം പുത്തരിക്കണ്ടത്ത് സംഘടിപ്പിച്ച സാംസ്കാരികോത്സവത്തിലാണ് ശ്രീകുമാരന്‍ തമ്പിയെ ആദരിച്ചത്

ചലച്ചിത്ര രംഗത്ത് അന്‍പതാണ്ട് പൂര്‍ത്തിയാക്കിയ ശ്രീകുമാരന്‍ തമ്പിക്ക് തലസ്ഥാനത്തിന്റെ ആദരം. വയലാര്‍ രാമവര്‍മ്മ സാംസ്കാരിക വേദി തിരുവനന്തപുരം പുത്തരിക്കണ്ടത്ത് സംഘടിപ്പിച്ച സാംസ്കാരികോത്സവത്തിലാണ് ശ്രീകുമാരന്‍ തമ്പിയെ ആദരിച്ചത്.

കവിയും നിര്‍മാതാവും സംവിധായകനുമൊക്കെയായി ചലച്ചിത്ര രംഗത്ത് അന്‍പതാണ്ടുകള്‍ പിന്നിട്ട ശ്രീകുമാരന്‍ തമ്പിക്ക് അനന്തപുരിയില്‍ ഒരുക്കിയ ചടങ്ങില്‍ എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് മലയാളത്തിന്റെ ആദരം അര്‍പ്പിച്ചു. മഹാന്മാരായ വയലാര്‍ രാമവര്‍മ്മക്കും പി ഭാസ്കരനും ഒപ്പം മലായള ചലച്ചിത്ര ഗാന രംഗത്ത് നിലയുറപ്പിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണെന്ന് ശ്രീകുമാരന്‍ തമ്പി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മുന്‍ മേയര്‍ അഡ്വ കെ.ചന്ദ്രിക, കാഥികന്‍ അയ്മനം ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

TAGS :

Next Story