Quantcast

മദ്യപിച്ച് വാഹനമോടിച്ച 15 ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

MediaOne Logo

Sithara

  • Published:

    22 May 2018 1:05 AM GMT

മദ്യപിച്ച് വാഹനമോടിച്ച 15 ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
X

മദ്യപിച്ച് വാഹനമോടിച്ച 15 ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

പിടിയിലായ 15 ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദാക്കുമെന്ന് പൊലീസ് അറിയിച്ചു.

മദ്യപിച്ച് വാഹനമോടിച്ച സ്കൂള്‍ ബസ് ഡ്രൈവര്‍ അടക്കമുള്ളവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ 15 ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദാക്കുമെന്ന് പൊലീസ് അറിയിച്ചു.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ആലുവ സിഐയുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തിയത്. മദ്യപിച്ച് അപകടകരമായി വാഹനം ഓടിക്കുന്നുവെന്നായിരുന്നു നാട്ടുകാരുടെ പരാതി. പരിശോധനയില്‍ മദ്യപിച്ചാണ് ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നതെന്ന് കണ്ടെത്തി. ആലുവയിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന ബസ്സിന്‍റെ ഡ്രൈവറും പിടിയിലായവരില്‍ പെടും. 20ഓളം കുട്ടികളായിരുന്നു ബസ്സിലുണ്ടായിരുന്നത്.

രാത്രികാലങ്ങളില്‍ ബസ് നിര്‍ത്തിയിട്ട് അതിനുള്ളിലിരുന്നാണ് ജീവനക്കാര്‍ മദ്യപിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദാക്കുമെന്ന് പൊലീസ് അറിയിച്ചു. രണ്ട് മാസം മുമ്പ് മദ്യപിച്ച് വാഹനമോടിച്ച 18 പേരെ ആലുവ പൊലീസ് പിടികൂടിയിരുന്നു.

TAGS :

Next Story