Quantcast

കെ എം മാണിയുടെ സമദൂര നിലപാടില്‍ കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

MediaOne Logo

Khasida

  • Published:

    22 May 2018 11:00 PM GMT

കെ എം മാണിയുടെ സമദൂര നിലപാടില്‍ കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം
X

കെ എം മാണിയുടെ സമദൂര നിലപാടില്‍ കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

മുന്നണി ബന്ധം അനിവാര്യമെന്ന് പി ജെ ജോസഫ്

കെ എം മാണിയുടെ സമരദൂര നിലപാടില്‍ കേരളാ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. മുന്നണി രാഷ്ട്രീയം പ്രസക്തമാണെന്ന് മോന്‍സ് ജോസഫ് എം എല്‍ എ. കേരള കോണ്‍ഗ്രസ് എം മുന്നണിയില്ലാതെ ഒറ്റക്ക് നിന്നിട്ടുണ്ട്. ഭാവി രാഷ്ട്രീയം എന്തെന്നത് സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യും. മത ന്യൂനപക്ഷങ്ങളെയും കര്‍ഷകരെയും സംരക്ഷിക്കുന്ന നിലപാടേ കേരള കോണ്‍ഗ്രസ് എം സ്വീകരിക്കൂ. ഇപ്പോഴത്തെ പരിതസ്ഥിതിയിലാണ് സ്വതന്ത്ര നിലപാട് സ്വീകരിച്ചതെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

മോന്‍സ് ജോസഫിനെ പിന്തുണച്ച് പി ജെ ജോസഫും രംഗത്തെത്തി. മുന്നണി ബന്ധം അനിവാര്യമാണെന്നായിരുന്നു പി ജെ ജോസഫ‌ിന്റെ പ്രതികരണം. ഇപ്പോള്‍ ഒറ്റക്ക് നിന്ന് ശക്തി തെളിയിക്കേണ്ടതുണ്ടെന്നും പിജെ ജോസഫ് ഇടുക്കിയില്‍ പറഞ്ഞു.

മാണിയോടുള്ള സിപിഎമ്മിന്റെ പ്രശ്നാധിഷ്ടിത നിലപാടിനെ പറ്റി അറിയില്ലെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.

TAGS :

Next Story