ഹൈറേഞ്ചിലെ പാടശേഖരങ്ങളില്‍ അനധികൃത കരമണല്‍ ഖനനം

ഹൈറേഞ്ചിലെ പാടശേഖരങ്ങളില്‍ അനധികൃത കരമണല്‍ ഖനനം
ദിവസേന അനധികൃതമായി കടത്തുന്നത് ടണ്‍ കണക്കിന് മണല്‍
ഹൈറേഞ്ചിലെ പാടശേഖരങ്ങളില്‍ അനധികൃത കരമണല്‍ ഖനനം വ്യാപകമാകുന്നു. കുടിവെള്ള ക്ഷാമം ഉള്‍പ്പെടെ വന്‍ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്ന മണല്‍ ഖനനം സംബന്ധിച്ച് പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍
തയ്യാറാകുന്നില്ല.
ചക്കുപള്ളം, വണ്ടന്മേട്, കരുണാപുരം, അയ്യപ്പന്‍കോവില്‍ എന്നീ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലാണ് വന്‍ തോതില്‍ അനധികൃത കരമണല്‍ ഖനനം നടക്കുന്നത്. നാല് പഞ്ചായത്തുകളിലായി പതിനഞ്ചിലധികം മണല്‍ കളങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ഒരു എക്സൈസ് ഉദ്യോഗസ്ഥന്റേതാണ്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് 30 അടി വരെ താഴ്ത്തിയാണ് മണല്‍ വാരുന്നത്. കുഴികളിലെ മണ്ണ് ഇളക്കിയ ശേഷം വെള്ളം കലര്‍ത്തി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തേക്ക് പമ്പു ചെയ്യും. ഇങ്ങനെയെത്തിക്കുന്ന ചെളി വെള്ളം ഒഴിച്ച് കഴുകിയാണ് മണല്‍ എടുക്കുന്നത്. ട്രാക്ടറുകളിലുള്‍പ്പെടെ കൂറ്റന്‍ മോട്ടറുകള്‍ സ്ഥാപിച്ചാണ് പമ്പു ചെയ്യുന്നത്.
ദിവസേന 50ലധികം ലോഡ് മണലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തേക്ക് പാസു പോലുമില്ലാതെ കൊണ്ടു പോകുന്നത്. മൈനിംഗ് ആന്റ് ജിയോളജി വകുപ്പാണ് ഖനനത്തിന് അനുമതി നല്‍കേണ്ടത്. എന്നാല്‍ ഇവിടെ ആര്‍ക്കും ഖനനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് അധികൃതര്‍ പറഞ്ഞു. പൊലീസ്, മൈനിംഗ് ആന്റ് ജിയോളജി, റവന്യൂ എന്നീ വകുപ്പുകളാണ് നടപടിയെടുക്കേണ്ടത്. എന്നാല്‍ ഇവര്‍ പടി വാങ്ങി കണ്ണടക്കുകയാണെന്ന് ഇതിനോടകം തന്നെ ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
Adjust Story Font
16

