Quantcast

പഞ്ചായത്ത് വകുപ്പിലെ വിവാദ സീനിയോരിറ്റി ലിസ്റ്റ്: സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

MediaOne Logo

admin

  • Published:

    23 May 2018 12:13 AM IST

പഞ്ചായത്ത് വകുപ്പിലെ വിവാദ സീനിയോരിറ്റി ലിസ്റ്റ്: സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
X

പഞ്ചായത്ത് വകുപ്പിലെ വിവാദ സീനിയോരിറ്റി ലിസ്റ്റ്: സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

പഞ്ചായത്ത് വകുപ്പിലെ നൂറുകണക്കിന് ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുന്നതും വകുപ്പില്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കാന്‍ കാരണമാകുന്നതുമാണ് സര്‍ക്കാര്‍ നീക്കം.

പഞ്ചായത്ത് വകുപ്പിലെ വിവാദ സീനിയോരിറ്റി ലിസ്റ്റ് കേസില്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ നീക്കം. ക്രമക്കേടുകളെ തുടര്‍ന്ന് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും റദ്ദാക്കിയ സീനിയോരിറ്റി ലിസ്റ്റ് പുനഃസ്ഥാപിക്കാനാണ് അപ്പീല്‍ നല്‍കുന്നത്. പഞ്ചായത്ത് വകുപ്പിലെ നൂറുകണക്കിന് ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുന്നതും വകുപ്പില്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കാന്‍ കാരണമാകുന്നതുമാണ് സര്‍ക്കാര്‍ നീക്കം.

കരട് പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ കേട്ട് തയാറാക്കിയതായിരുന്നു പഞ്ചായത്ത് വകുപ്പ് 2010 ല്‍ ഇറക്കിയ പ്രമോഷന്‍ ലിസ്റ്റ്. എന്നാല്‍ ഒരു ജീവനക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ ലിസ്റ്റ് റദ്ദാക്കിയാണ് 2014 ല്‍ സര്‍ക്കാര്‍ വിവാദ പ്രമോഷന്‍ ലിസ്റ്റ് പുറത്തിറക്കിയത്. മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി തയാറാക്കിയ ലിസ്റ്റിനെതിരെ പരാതികള്‍ നിരവധി പോയി. തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റ് ട്രൈബ്യൂണല്‍ വിവാദ ലിസ്റ്റ് റദാക്കുകയും മൂന്നു മാസത്തികനം പുതിയ ലിസ്റ്റ് തയാറാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിവാദ ലിസ്റ്റില്‍ കയറിപ്പറ്റിയ ഏതാനും ജീനവക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ട്രൈബ്യൂണല്‍ വിധി ശരിവെച്ചു. എന്നാല്‍ ഈ വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള നീക്കമാണ് ഇപ്പോള്‍ പഞ്ചായത്ത് വകുപ്പില്‍ നടക്കുന്നത്. ഇപ്പോള്‍ തന്നെ അര്‍ഹമായ സ്ഥാനക്കയറ്റം തടയപ്പെട്ട ജീനവക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ നീക്കം

2014 മുതല്‍ സ്ഥാനക്കയറ്റം നടക്കാത്തതിനാല്‍ ഇപ്പോള്‍ തന്നെ 10 ജില്ലകളില്‍ ഡെപ്യൂട്ടി ഡയറക്ടറും 8 ജില്ലകളില്‍ അസി. ഡയറക്ടര്‍ തസ്തികയും ഒഴിഞ്ഞുകിടുക്കുകയാണ്. നൂറുകണക്കിന് മറ്റു തസ്തികകള്‍ വേറയും. കേസ് നീളുന്നതോടെ വകുപ്പിന്റെ പ്രവര്‍ത്തനം സ്തംഭിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങും. സംസ്ഥാന സര്‍ക്കാരിനെയും പഞ്ചായത്ത് വകുപ്പ് സെക്രട്ടറിയെയും എതിര്‍കക്ഷികളാക്കിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ കേസ് നടന്നത്. എന്നാല്‍ ആ കേസില്‍ വിജയിച്ച സംസ്ഥാന സര്‍ക്കാര്‍ തന്നെ ആ വിധിക്കെതിരെ അപ്പീല്‍ പോകുന്നുവെന്ന വൈരുധ്യവും ഈ നടപടിയിലുണ്ട്.

TAGS :

Next Story