Quantcast

ബംഗ്ളൂരു സ്ഫോടന കേസില്‍ കുറ്റാരോപിതനായ സക്കരിയ വീട്ടിലെത്തി

MediaOne Logo

Damodaran

  • Published:

    23 May 2018 7:04 PM GMT

സഹോദരന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് എന്‍.ഐ.എ കോടതി പ്രത്യകാനുമതി നല്‍കിയത്. സക്കരിയയുടെ വിചാരണ അനന്തമായി നീണ്ടുപോവുകയാണ്

ബംഗളൂരു സ്ഫോടനകേസില്‍ കുറ്റാരോപിതനായ സക്കരിയ വീട്ടിലെത്തി.സഹോദരന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനാണ്എന്‍.ഐ.എ കോടതി രണ്ട് ദിവസത്തേക്ക് പ്രത്യകാനുമതി നല്‍കിയത്. ഏഴര വര്‍ഷം വിചാരണ തടവുകരനായി കഴിയുന്ന സക്കരിയ ജയില്‍വാസത്തിനിടെ ആദ്യമായാണ് വീട്ടിലെത്തുന്നത്.

ഇന്ന് രാവിലെ 7മണിയോടെയാണ് സക്കിരിയ മലപ്പുറം പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയത്.കര്‍ണ്ണാടക പൊലീസിലെ 10പേരും സക്കരിയക്കെപ്പം പരപ്പനങ്ങാടിയിലെത്തിയിട്ടുണ്ട്.സഹോദരന്‍ മുഹമ്മദ് ഷെരീഫിന്‍റെ വിവാഹത്തില്‍ പങ്കെടുക്കനാണ് ബംഗളൂരു എന്‍.ഐ.എ കോടതി പ്രത്യകാ അനുമതി നല്‍കിയത്.മാധ്യമങ്ങളോട് സംസാരിക്കരുതെന്നും,വീട്ടിലും,വിവാഹ ഹാളിലുംമാത്രമെ പോകാവുവെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.നാട്ടിലേക്ക് വരുന്നതിനുളള ചിലവ് സ്വയം വഹിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

2008 ലാണ് ബംഗ്ളൂരു സ്ഫോടനകേസ് നടന്നത്.2009ഫെബ്രുവരി 5ന് സക്കരിയ ജോലിചെയ്യ്തിരുന്ന തിരൂരിലെ കടയില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്.യു.എ.പി.എ ചുമത്തിയതിനാല്‍ ജാമ്യം ലഭിക്കില്ല.ബംഗ്ളൂരു സ്ഫോടനത്തിന് ആവശ്യമുളള ടൈമറുകളും,മൈക്രോചിപ്പുകളും നിര്‍മിച്ചു നല്‍കി എന്നാണ് സക്കരിയക്ക് എതിരായകേസ്.സക്കരിയയെ 8-ാം പ്രതിയായിയാണ് അറസ്റ്റ്ചെയ്തത്. സക്കരിയ പരപ്പന അഗ്രഹാര ജയിലിലാണ് തടവില്‍ കഴിയുന്നത്.ബംഗളൂരു സംഫോടന പരന്പരയില്‍ സക്കരിയക്ക് പങ്കിലെന്ന് വീട്ടുകാരും ,നാട്ടുകാരും പറയുന്നു.സക്കരിയയുടെ മോചനത്തിനും,നിയമസഹായത്തിനുമായി ഫ്രീസക്കരിയ ആക്ഷന്‍ഫോറം രൂപീകരിച്ചിട്ടുണ്ട്.എന്നാല്‍ വിചാരണ അനന്തമായി നീണ്ടുപോവുകയാണ്.

TAGS :

Next Story