Quantcast

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

MediaOne Logo

Subin

  • Published:

    23 May 2018 8:14 PM IST

കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് വളപട്ടണം മണ്ഡലം സെക്രട്ടറി നബീലിനെയും കെ.എസ്.യു ജില്ലാ കമ്മറ്റി അംഗം അബ്ദുള്‍ വാഹിദിനെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു.

കണ്ണൂരില്‍ വീണ്ടും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിക്ഷേധം. ടൌണ്‍ സ്ക്വയറില്‍ കണ്ണൂര്‍ കോപ്പറേഷന്റെഉ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു കെ.എസ്.യു പ്രവര്ത്ത്കന്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. മന്ത്രിമാരായ വി എസ് സുനില്‍കുമാറിനെതിരെയും ഇ പി ജയരാജനെതിരെയും കരിങ്കൊടി പ്രതിഷേധമുയര്‍ന്നു.

സ്വാശ്രയ ഫീസ് വര്‍ധനക്കെതിരായ സമരത്തിന്‍റെ ഭാഗമായി തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വന്തം ജില്ലയില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി പ്രതിഷേധം നേരിടണ്ടി വന്നത്. ഇന്നലത്തെ പ്രതിക്ഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയായിരുന്നു പോലീസ് ഏര്പ്പെതടുത്തിയിരുന്നത്. യുവമോര്ച്ചര ജില്ലാ പ്രസിഡണ്ട് ഉള്പ്പെനടെയുളളവരെ കരുതല്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടൌണ്‍ സ്ക്വയറില്‍ കണ്ണൂര്‍ കോപ്പറേഷന്റെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ പ്രതിക്ഷേധം ഉയര്ന്നു. മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ യായിരുന്നു കെ എസ് യു പ്രവര്‍ത്തകന്‍ സദസില്‍ നിന്ന് കരിങ്കൊടിയുയര്‍ത്തിയത്. ഇതിനിടെ ഓടിയെത്തിയ സി.പി.എം പ്രവര്ത്തകര്‍ പോലീസ് നോക്കി നില്ക്കെ ഇയാളെ മര്ദിച്ചു.

കോഴിക്കോട് പേരാന്പ്രയില്‍ കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറിന് നേരെയും ആലുവ കുട്ടമശ്ശേരിയില്‍ മന്ത്രി ഇ പി ജയരാജന് നേരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കോടി കാട്ടി. കോഴിക്കോട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story