സിനിമാസ്റ്റൈലില്‍ ഒരു റസ്റ്റോറന്റുമായി ബി ഉണ്ണികൃഷ്ണന്‍

സിനിമാസ്റ്റൈലില്‍ ഒരു റസ്റ്റോറന്റുമായി ബി ഉണ്ണികൃഷ്ണന്‍
ഹിറ്റ് സിനിമകളുടെ പോസ്റ്ററുകള്‍, സിനിമയിലെ പഞ്ച് ഡയലോഗുകള്‍... ചെസിന്റെ മാതൃകയില്‍ മെനു കാര്‍ഡ്, കുട്ടനാടന്‍ ഷാപ്പ് ഭക്ഷണവും നാടന്‍ സ്റ്റൈലില്‍ ഒരു ചായക്കടയും...
സിനിമാ സ്റ്റൈലില്‍ റെസ്റ്റോറന്റുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. തിരുവനന്തപുരം പാളയത്താണ് ഗ്രാന്റ് മാസ്റ്റേഴ്സ് കിച്ചണ്‍ ആരംഭിച്ചിരിക്കുന്നത്. മലബാര്‍ രുചികളാണ് ഗ്രാന്റ്മാസ്റ്റേഴ്സ് കിച്ചണിലെ താരങ്ങള്‍.
ചുറ്റും ഹിറ്റ് സിനിമകളുടെ പോസ്റ്ററുകള്‍, സിനിമയിലെ പഞ്ച് ഡയലോഗുകള്‍... ഒപ്പം വിശ്വനാഥന്‍ ആനന്ദ് ഉള്‍പ്പെടെ ചെസ് മാസ്റ്റര്‍മാരും. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ പിറന്ന റസ്റ്റൊറന്‍രിലെ കാഴ്ചകളാണിത്. പേര് ഗ്രാന്‍ഡ് മാസ്റ്റേര്‍സ് കിച്ചണ്‍
ചെസിന്റെ മാതൃകയിലാണ് റെസ്റ്റൊറന്റിലെ മെനു കാര്‍ഡ്. ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ക്കൊപ്പം കുട്ടനാടന്‍ ഷാപ്പ് ഭക്ഷണവും ഗ്രാന്റ് മാസ്റ്റേഴ്സ് കിച്ചണിലുണ്ട്.. റസ്റ്റൊറന്‍റിന് മുന്നില്‍ നാടന്‍ സ്റ്റൈലില്‍ ഒരു ചായക്കടയുമുണ്ട്. മലബാര്‍ വിഭവങ്ങളുമായി രാവിലെ 8 മണി മുതല്‍ 11 വരെ ഇത് തുറന്നിരിക്കും. കഴിക്കാനെത്തിയവരോട് നേരിട്ട് അഭിപ്രായം തേടുന്ന സംവിധായകന്‍ മിതമായ നിരക്കേ ഈടാക്കൂയെന്ന ഉറപ്പും നല്‍കുന്നു.
Adjust Story Font
16

