Quantcast

മലയാളികളെ കാണാതായ സംഭവം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കാസര്‍കോട് ക്യാന്പ് ചെയ്യുന്നു

MediaOne Logo

admin

  • Published:

    23 May 2018 4:06 PM GMT

തുടക്കത്തില്‍ വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നവര്‍ പിന്നീട് ടെലിഗ്രാം എന്ന ആപ്പ് വഴിയാണ് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നത്. ഇവ കേന്ദ്രീകരിച്ചും അന്വേഷണം......

കാസര്‍കോട് നിന്ന് രണ്ടു കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേരെ കാണാതായതിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കാസര്‍കോട് ക്യാന്പ് ചെയ്യുന്നു. സംഭവത്തെ കുറിച്ച് സംസ്ഥാന ഇന്റെലിജന്‍സ് സംഘവും അന്വേഷണം ആരംഭിച്ചു. ഉന്നത പൊലീസ് സംഘം ഇന്ന് ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കും.


15 പേരുടെ തിരോധാനത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ഉര്‍ജിതപ്പെടുത്തി. റോയുടെ പ്രത്യേകസംഘം കാണാതായവരുടെ കുടുംബാംഗങ്ങളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ദേശീയ അന്വേഷണ ഏജന്‍സിയുടെ ഒരു ടീമും കാസര്‍കോട് ക്യാന്പ് ചെയ്യുന്നുണ്ട് . സംസ്ഥാന പൊലീസിലനെഉന്നത സംഘവും ഇന്ന് ബന്ധുക്കളില്‍ നിന്നു മൊഴിയെടുക്കും. അന്വേഷണം കാര്യക്ഷമമാക്കുന്നതിനായി പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം കാണാതായവരുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കി.

പടന്നയിലെ ഡോ. ഇജാസ്, ഭാര്യ റിഫൈല, 2 വയസ്സുകാരനായ മകന്‍ ഹയാന്‍, സഹോദരന്‍ ഷിയാസ്, ഭാര്യ അജ്മല , അഷ്-ഫാഖ്-, ഭാര്യ ഷംസിയ, ഒന്നര വയസ്സുകാരിയായ മകള്‍ ആയിഷ, ഹഫീസുദ്ദീന്‍, തെക്കേ തൃക്കരിപ്പൂര്‍ ബാക്കിരിമുക്കിലെ മുഹമ്മദ് മര്‍ഷാദ്, ഫിറോസ്,മര്‍വാന്‍, ഉടുന്പുന്തല സ്വദേശി അബ്ദുല്‍ റാഷിദ് അബ്ദുല്ല, ഇയാളുടെ ഭാര്യ ആയിഷ എന്നിവരാണ് രണ്ടുമാസത്തിടെ വിവിധ കാരണങ്ങള്‍ പറഞ്ഞ് നാട്ടില്‍ നിന്നും പോയത്. ഇവര്‍ അയച്ച സന്ദേശത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ ജനപ്രതിനിധികള്‍ മുഖേന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്.

കാണാതായ കുടുംബങ്ങള്‍ തുടക്കത്തില്‍ വീട്ടുകാരെ ബന്ധപ്പെടാന്‍ നാല് നന്പറുകള്‍ ഉപയോഗിച്ചിരുന്നു. തുടക്കത്തില്‍ വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നവര്‍ പിന്നീട് ടെലിഗ്രാം എന്ന ആപ്പ് വഴിയാണ് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നത്. ഇവ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

TAGS :

Next Story