Quantcast

ഓണമിങ്ങെത്തി, തമിഴ്നാട്ടിലെ പൂവിപണി ഉണര്‍ന്നു

MediaOne Logo

Jaisy

  • Published:

    24 May 2018 1:40 PM GMT

ഓണമിങ്ങെത്തി, തമിഴ്നാട്ടിലെ പൂവിപണി ഉണര്‍ന്നു
X

ഓണമിങ്ങെത്തി, തമിഴ്നാട്ടിലെ പൂവിപണി ഉണര്‍ന്നു

ആവശ്യക്കാര്‍ ഏറിയതോടെ തമിഴ്നാട്ടിലെ പൂ വിപണിയില്‍ പൂക്കള്‍ക്ക് വിലയും വര്‍ദ്ധിച്ചു

ഓണം അടുത്ത് എത്തിയതോടെ തമിഴ്നാട്ടിലെ പൂവിപണി ഉണര്‍ന്നു. ആവശ്യക്കാര്‍ ഏറിയതോടെ തമിഴ്നാട്ടിലെ പൂ വിപണിയില്‍ പൂക്കള്‍ക്ക് വിലയും വര്‍ദ്ധിച്ചു. പല പൂവിനങ്ങള്‍ക്കും ഇരട്ടിയിലധികമാണ് വില ഉയര്‍ന്നിരിക്കുന്നത്.

ചിന്നമന്നൂര്‍, ശീലയംപെട്ടി, തേവാരം തുടങ്ങിയ തമിഴ്നാടിന്റെ തെക്കന്‍ ജില്ലകലിലുള്ള പ്രദേശത്താണ് പ്രധാനമായും പൂപ്പാടങ്ങള്‍ ഉള്ളത്. വാടാമല്ലി,കോഴിപ്പൂവ്, ബന്ധിപൂവ്,റോസ്,മുല്ലപ്പൂ തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. വേനല്‍ കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴും ഓണവിപണി ലക്ഷ്യമിട്ട് കര്‍ഷകര്‍ നട്ടുവളര്‍ത്തിയ പൂക്കള്‍ക്കെല്ലാം നൂറുമേനി വിളവാണ്. ഇത്തവണ ആവിശ്യക്കാരേറിയതും കര്‍ഷകര്‍ക്ക് വിപണിയില്‍ നേരിട്ട് പൂക്കള്‍ എത്തിക്കാന്‍ കഴിയുന്നതുകൊണ്ടും നല്ല വിലയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. മുന്‍പ് ഇടനിലക്കാര്‍ മുഖേന ആയിരുന്നു കര്‍ഷകര്‍ വിപണിയില്‍ പൂക്കള്‍ എത്തിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ഒരു കിലോ മുല്ലപ്പൂവിന് കര്‍ഷകര്‍ക്ക് ലഭിച്ചത് 500 രൂപ ആയിരുന്നു.ബന്ധിപ്പൂ ,വാടമല്ലി തുടങ്ങിയവയ്ക്ക് 60ഉം റോസിന് 80ഉം കോഴിപ്പൂവിന് 70 ആയിരുന്നു വില.എന്നാല്‍ വിപണിയിലെ ആവിശ്യക്കാര്‍ അനുസരിച്ച് വിപണിയില്‍ വില കൂടും ഈ പൂക്കള്‍ കേരളത്തില്‍ എത്തുമ്പോള്‍ വില രണ്ടോ മൂന്നോ ഇരട്ടിയായി മാറും.

TAGS :

Next Story