പുരാവസ്തു വകുപ്പിന്റെ എതിര്‍പ്പ്: തലശേരി സ്റ്റേഡിയത്തിന്റെ നവീകരണം മുടങ്ങി

പുരാവസ്തു വകുപ്പിന്റെ എതിര്‍പ്പ്: തലശേരി സ്റ്റേഡിയത്തിന്റെ നവീകരണം മുടങ്ങി
കോട്ടയുടെ 300 മീറ്റര്‍ പരിധിയിലാണ് സ്റ്റേഡിയമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ പുരാവസ്തു വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്.
പുരാവസ്തു വകുപ്പിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് തലശേരി സ്റ്റേഡിയത്തിന്‍റെ നവീകരണ പ്രവര്‍ത്തനം മുടങ്ങി. കോട്ടയുടെ 300 മീറ്റര്‍ പരിധിയിലാണ് സ്റ്റേഡിയമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ പുരാവസ്തു വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്.
കായിക താരങ്ങളുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നായിരുന്നു തലശേരി സ്റ്റേഡിയം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുളള നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും രണ്ട് കോടിയും കായിക വകുപ്പിന്‍റെ രണ്ട് കോടിയും ഉപയോഗിച്ചാണ് സ്റ്റേഡിയം നവീകരണം ആരംഭിച്ചത്. കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപയും സ്റ്റേഡിയത്തിനായി സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. എന്നാല്‍ പ്രവര്‍ത്തി പുരോഗമിക്കുന്നതിനിടയിലാണ് നിര്‍മ്മാണം നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ് കരാറുകാരനും നഗരസഭക്കും നോട്ടീസ് നല്‍കിയത്. കോട്ടയുടെ സമീപത്ത് സ്വകാര്യ വ്യക്തികളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കുന്ന പുരാവസ്തു വകുപ്പ് സ്റ്റേഡിയം നവീകരണത്തിന് തടസം നില്‍ക്കുന്നതിനു പിന്നില്‍ ദുരൂഹതയുണ്ടന്ന് നാട്ടുകാര്‍ ആരോപിക്കുന്നു
തലശേരി ജനറല്‍ ആശുപത്രി, നഗരസഭാ കെട്ടിടം, ആസാദ് ലൈബ്രറി, അഗ്നിശമന നിലയം എന്നിവയുടെ വികസനവും പുരാവസ്തു വകുപ്പിന്‍റെ ഇടപെടലുകള്‍ മൂലം തടസപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.
Adjust Story Font
16

