Quantcast

ദിലീപ് പതിനൊന്നാം പ്രതി; അധിക കുറ്റപത്രം നല്‍കുമ്പോള്‍ രണ്ടാം പ്രതിയായേക്കും

MediaOne Logo

admin

  • Published:

    24 May 2018 7:56 PM GMT

ദിലീപ് പതിനൊന്നാം പ്രതി; അധിക കുറ്റപത്രം നല്‍കുമ്പോള്‍ രണ്ടാം പ്രതിയായേക്കും
X

ദിലീപ് പതിനൊന്നാം പ്രതി; അധിക കുറ്റപത്രം നല്‍കുമ്പോള്‍ രണ്ടാം പ്രതിയായേക്കും

അധിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് കേസിലെ രണ്ടാം പ്രതിയാകും. ദിലീപിന്‍റെ ബിഎംഡബ്ലിയു കാറിലിരുന്നാണ് ഗൂഢാലോചന നടത്തിയതെന്ന് പള്‍സര്‍ സുനി സമ്മതിച്ചു

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് കേസിലെ പതിനൊന്നാം പ്രതി. കൂട്ട ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തും, ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തും. പള്‍സര്‍ സുനിക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ കുറ്റങ്ങളും ദിലീപിനെതിരെയും ചുമത്തും. തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ആക്രമിക്കല്‍ എന്നീ കുറ്റങ്ങളാകും ദിലീപിനെതിരെയും ചുമത്തുക.

അധിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് കേസിലെ രണ്ടാം പ്രതിയാകും. ദിലീപിന്‍റെ ബിഎംഡബ്ലിയു കാറിലിരുന്നാണ് ഗൂഢാലോചന നടത്തിയതെന്ന് പള്‍സര്‍ സുനി സമ്മതിച്ചു. എന്നാല്‍ ഇത് ദിലീപ് നിഷേധിച്ചതായാണ് അറിയുന്നത്.

TAGS :

Next Story