Quantcast

കല്‍പ്പാത്തി രഥോല്‍സവത്തിന് തിരശ്ശീല വീണു

MediaOne Logo

Jaisy

  • Published:

    24 May 2018 2:06 AM GMT

കല്‍പ്പാത്തി രഥോല്‍സവത്തിന് തിരശ്ശീല വീണു
X

കല്‍പ്പാത്തി രഥോല്‍സവത്തിന് തിരശ്ശീല വീണു

രാവിലെ ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തിലായിരുന്നു രഥാരോഹണം

കല്‍പ്പാത്തി രഥോല്‍സവത്തിന് സമാപനം കുറിച്ച് ദേവരഥങ്ങള്‍ സംഗമിച്ചു. കല്‍പ്പാത്തി വിശ്വനാഥ ക്ഷേത്രത്തിലെയും സമീപത്തുള്ള ക്ഷേത്രങ്ങളിലെയും രഥങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്. രഥസംഗമം കാണാന്‍ ആയിരങ്ങളെത്തി.

രാവിലെ ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തിലായിരുന്നു രഥാരോഹണം. വൈകുന്നേരം ആറ് ദേവരഥങ്ങളും കല്‍പാത്തി കുണ്ടമ്പലത്തില്‍ സംഗമിച്ചു. ഇതോടെ, കല്‍പാത്തി അഗ്രഹാരത്തെരുവ് ഭക്തജനനിബിഡമായി. ആചാരപ്രകാരമുള്ള പഴമെറിയല്‍ ചടങ്ങും നടന്നു. രഥങ്ങളില്‍ ഉരുക്കു ചക്രങ്ങള്‍ ഘടിപ്പിച്ചതു മൂലം ചില സമയങ്ങളില്‍ രഥം നീങ്ങാതായി. ദേവതകള്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വര്‍ഷത്തെ രഥോല്‍സവത്തിന് തിരശീല വീണു.

TAGS :

Next Story