Quantcast

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു

MediaOne Logo

Subin

  • Published:

    24 May 2018 7:36 AM IST

ഇന്ന് രാവിലെ ശീവേലിക്കിടെയാണ് ആനകൾ ഇടഞ്ഞത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്...

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു. ശീവേലിക്കിടെയാണ് ആനകൾ ഇടഞ്ഞത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഇന്ന് രാവിലെ ശീവേലിക്കിടെയാണ് എഴുന്നള്ളിച്ച ആനകൾ ഇടഞ്ഞത് ശ്രീ കൃഷ്ണൻ എന്ന ആനയാണ് ആദ്യം ഇടഞ്ഞത്. ആന പാപ്പാനെ കുത്തിയതോടെ ഒപ്പമുണ്ടായിരുന്ന രണ്ട് ആനകളും ഇടഞ്ഞു.പരിക്കേറ്റ പാപ്പാൻ സുഭാഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ഭക്തരായ രണ്ടു പേരുടെ പരിക്ക് സാരമുള്ളതല്ല. ആനയെ തളക്കാൻ അര മണിക്കൂറിലധികം വേണ്ടിവന്നു.

ഇതിനിടയിൽ ക്ഷേത്രത്തിന്‍റെ നാല് വാതിലുകളും തുറന്നിട്ട് ഭക്തരെ പുറത്തെത്തിച്ചു. എസിപിയുടെ നേതൃത്വത്തിൽ പോലീസ് സംഘം ക്ഷേത്രത്തിലെത്തിയാണ് ഭക്തരെ നിയന്ത്രിച്ചത്.

TAGS :

Next Story