Quantcast

പരിസ്ഥിതി ലോലപ്രദേശം; വിശദീകരണവുമായി വനംമന്ത്രി

MediaOne Logo

Alwyn K Jose

  • Published:

    25 May 2018 10:28 PM IST

പരിസ്ഥിതി ലോലപ്രദേശം; വിശദീകരണവുമായി വനംമന്ത്രി
X

പരിസ്ഥിതി ലോലപ്രദേശം; വിശദീകരണവുമായി വനംമന്ത്രി

സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശമാണെന്ന് സത്യവാങ്മൂലം ഇല്ലെന്ന് വനം മന്ത്രി കെ രാജു.

സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശമാണെന്ന് സത്യവാങ്മൂലം ഇല്ലെന്ന് വനം മന്ത്രി കെ രാജു. സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു സത്യവാങ്മൂലം നല്‍കിയിട്ടില്ല. പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ഇടുക്കിയില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തില്‍ 123 വില്ലേജുകള്‍ ഇപ്പോഴും പരിസ്ഥിതിലോല മേഖലയില്‍ തന്നെയെന്നു സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയെന്ന ആരോപണത്തോടാണ് മന്ത്രിയുടെ പ്രതികരണം. ഹൈകോടതിയില്‍ സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ല. പത്തനംതിട്ടയിലെ ഒരു ക്വാറി സ്ഥാപനം സമര്‍പ്പിച്ച ഹരജിയില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് കരടു വിജ്ഞാപന പ്രകാരം ഒഴിവാക്കിയ പ്രദേശത്തു പരിസ്ഥിതി അനുമതിക്കായുളള അപേക്ഷ പരിഗണിക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പ്രസ്തുത വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശമാണെന്ന് വാദമുന്നയിച്ചുവെന്നാണ് ആരോപണം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിനു കടക വിരുദ്ധമായ നിലപാട് സര്‍ക്കാര്‍ ഹൈകോടതിയില്‍ സ്വീകരിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ്, ആരോപണം നിഷേധിച്ച് മന്ത്രി രംഗത്തെത്തിയത്.

TAGS :

Next Story