Quantcast

സിനിമ മാറ്റിവച്ച് മുകേഷ് കളത്തിലിറങ്ങി

MediaOne Logo

admin

  • Published:

    25 May 2018 11:16 PM GMT

സിനിമ മാറ്റിവച്ച് മുകേഷ് കളത്തിലിറങ്ങി
X

സിനിമ മാറ്റിവച്ച് മുകേഷ് കളത്തിലിറങ്ങി

രാവിലെ തങ്കശേരിയിലെത്തിയ മുകേഷ്‌ കൊല്ലം ബിഷപ്പ്‌ സ്റ്റാന്‍ലി റോമനുമായി കൂടിക്കാഴ്‌ച്ച നടത്തി. തുടര്‍ന്ന്‌ സഭയ്‌ക്ക്‌ ....

സഭാധ്യക്ഷന്‍മാരെയും കൊല്ലം നഗരത്തിലെ മറ്റ്‌ പ്രമുഖരെയും കേന്ദ്രീകരിച്ചായിരുന്നു എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി മുകേഷിന്റെ ഇന്നത്തെ പ്രചാരണം. സഭാധ്യക്ഷന്‍മാരെ രാവിലെ ബിഷപ്പ്‌ ഹൗസില്‍ പോയി കണ്ട മുകേഷ്‌ തെരഞ്ഞെടുപ്പിന്‌ എല്ലാ പിന്തുണയും നല്‍കണമെന്ന്‌ അഭ്യര്‍ത്ഥിച്ചു

പികെ ഗുരുദാസന്‌ എക്കാലവും സഭാ നേതൃത്വത്തിന്‍റെ പിന്തുണയുണ്ടായിരുന്നു. ഈ പിന്തുണ ഉറപ്പാക്കുക എന്നതാണ് മുകേഷിന്‍റേയും ലക്ഷ്യം. രാവിലെ തങ്കശേരിയിലെത്തിയ മുകേഷ്‌ കൊല്ലം ബിഷപ്പ്‌ സ്റ്റാന്‍ലി റോമനുമായി കൂടിക്കാഴ്‌ച്ച നടത്തി. തുടര്‍ന്ന്‌ സഭയ്‌ക്ക്‌ കീഴിലുള്ള സ്‌കൂളുകളും ‌ സന്ദര്‍ശിച്ചു. മികച്ച പ്രതികരണമാണ്‌ സഭാധ്യക്ഷന്‍മാരില്‍ നിന്നും ലഭിക്കുന്നതെന്ന്‌ മുകേഷഷ്‌ പറഞ്ഞു

തുടര്‍ന്ന്‌ നഗരത്തിലെ മറ്റ്‌ പ്രമുഖരെയും ‌ നേരില്‍ കണ്ട്‌ വോട്ടഭ്യര്‍ത്ഥിച്ചു. ഇതിനിടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തി. ജീവനക്കാരുമായും സൗഹൃദ സംഭാഷണം നടത്താനും മുകേഷ്‌ സമയം കണ്ടെത്തി

TAGS :

Next Story