Quantcast

പിണറായിയുടെ വെബ്സൈറ്റ് തുടങ്ങി

MediaOne Logo

admin

  • Published:

    25 May 2018 12:36 PM GMT

പിണറായിയുടെ വെബ്സൈറ്റ് തുടങ്ങി
X

പിണറായിയുടെ വെബ്സൈറ്റ് തുടങ്ങി

പൊതുവിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കാനും ആശയവിനിമയം നടത്താനും വെബ്സൈറ്റ് ഉപയോഗപ്പെടുത്തുമെന്ന് പിണറായി

സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. പൊതുവിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കാനും ആശയവിനിമയം നടത്താനും വെബ്സൈറ്റ് ഉപയോഗപ്പെടുത്തുമെന്ന് പിണറായി പറഞ്ഞു.

www.pinarayivijayan.in എന്നാണ് പിണറായി വിജയന്റെ ഔദ്യോഗിക വെബ്സൈറ്റ് മേല്‍വിലാസം. ഇന്‍ഫോസിസ് മുന്‍ സിഇഒ ഷിബുലാല്‍ ആണ് വെബ്സൈറ്റിന്റെ ലോഞ്ചിങ് നിര്‍വ്വഹിച്ചത്. പിണറായി വിജയനുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിഡിയോകളും വെബ്സൈറ്റ് വഴി ലഭ്യമാകും. ജനങ്ങളുമായി ആശയവിനിമയത്തിനും സാധ്യമാകുന്ന രീതിയിലാണ് വെബ്സൈറ്റിന്റെ രൂപകല്‍പന. കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്, ടി.എന്‍ സീമ, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

TAGS :

Next Story