Quantcast

തെരഞ്ഞെടുപ്പില്‍ 2006 ആവര്‍ത്തിക്കും, ജാനു അവസരവാദി: കോടിയേരി

MediaOne Logo

admin

  • Published:

    25 May 2018 2:32 AM GMT

തെരഞ്ഞെടുപ്പില്‍ 2006 ആവര്‍ത്തിക്കും, ജാനു അവസരവാദി: കോടിയേരി
X

തെരഞ്ഞെടുപ്പില്‍ 2006 ആവര്‍ത്തിക്കും, ജാനു അവസരവാദി: കോടിയേരി

നിയമസഭ തെരഞ്ഞെടുപ്പില്‍ 2006 ആവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

നിയമസഭ തെരഞ്ഞെടുപ്പില്‍ 2006 ആവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുമുന്നണി 100 സീറ്റിലധികം നേടും. ബിജെപി അക്കൌണ്ട് തുറക്കാന്‍ ചില മണ്ഡലങ്ങളില്‍ ബിജെപി - കോണ്‍ഗ്രസ് കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്. ബിജെപി ഒരു മണ്ഡലത്തിലും ഒറ്റക്ക് അക്കൌണ്ട് തുറക്കാന്‍ കഴിയില്ലെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു.

സുല്‍ത്താന്‍ബത്തേരിയില്‍ നിന്നു ബിഡിജെഎസിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്ന ആദിവാസി ഗോത്രമഹാസഭാ നേതാവ് സികെ ജാനുവിനെയും കോടിയേരി വിമര്‍ശിച്ചു‍. ജാനുവിന്റേത് എന്നും അവസാരവാദ നിലാപാടണെന്ന് കോടിയേരി പറഞ്ഞു. കൊച്ചി പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story