Quantcast

സി.കെ വിനീതിന് ഉചിതമായ ജോലി നല്‍കുമെന്ന് കായിക മന്ത്രി എ.സി മൊയ്തീന്‍

MediaOne Logo

Ubaid

  • Published:

    25 May 2018 2:12 PM GMT

സി.കെ വിനീതിന് ഉചിതമായ ജോലി നല്‍കുമെന്ന് കായിക മന്ത്രി എ.സി മൊയ്തീന്‍
X

സി.കെ വിനീതിന് ഉചിതമായ ജോലി നല്‍കുമെന്ന് കായിക മന്ത്രി എ.സി മൊയ്തീന്‍

മതിയായ ഹാജരില്ലെന്ന കാരണത്താല്‍ ഏജീസ് ഓഫീസില്‍ നിന്ന് സികെ വിനീതിനെ പിരിച്ചുവിട്ടത് വിവാദമായിരുന്നു.

രാജ്യാന്തര ഫുട്ബോള്‍ താരം സി കെ വിനീതിന് ഉചിതമായ ജോലി നല്‍കുമെന്ന് കായിക മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. മന്ത്രിയെ നേരില്‍ കണ്ട വിനീത് അപേക്ഷയും ബയോഡേറ്റയും കൈമാറി. സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് വിനീത് മീഡിയവണിനോട് പറഞ്ഞു.

മതിയായ ഹാജരില്ലെന്ന കാരണത്താല്‍ ഏജീസ് ഓഫീസില്‍ നിന്ന് സികെ വിനീതിനെ പിരിച്ചുവിട്ടത് വിവാദമായിരുന്നു. കായിക മന്ത്രി എ സി മൊയ്തീന്റെ ഇടപെടലും ഫലം കണ്ടില്ല. ഇതോടെ വിനീതിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു. ഇന്ന് മന്ത്രിയെ നേരില്‍ കണ്ട വിനീത് അപേക്ഷ കൈമാറി. കേരള ബ്ലാസ്റ്റേര്‍സുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ട വിനീത്, കഴിഞ്ഞ തവണ നഷ്ടമായ ഐ.എസ്.എല്‍ കിരീടം ഇത്തവണ നേടിയെടുക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചു.

TAGS :

Next Story