Quantcast

സ്കൂള്‍ കലോത്സവത്തില്‍ നിന്ന് ഏഴ് വിധികര്‍ത്താക്കള്‍ പിന്മാറി

MediaOne Logo

Jaisy

  • Published:

    25 May 2018 10:01 AM IST

സ്കൂള്‍ കലോത്സവത്തില്‍ നിന്ന് ഏഴ് വിധികര്‍ത്താക്കള്‍ പിന്മാറി
X

സ്കൂള്‍ കലോത്സവത്തില്‍ നിന്ന് ഏഴ് വിധികര്‍ത്താക്കള്‍ പിന്മാറി

വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്ന് ഡിപിഐ അറിയിച്ചു

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിന്ന് ഏഴ് വിധികര്‍ത്താക്കള്‍ പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്ന് ഡിപിഐ അറിയിച്ചു. എന്നാല്‍ വിജിലന്‍സ് നിരീക്ഷണം ശക്തമാക്കിയതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് ആക്ഷേപം. തെറ്റിദ്ധാരണ മൂലമാണ് പിന്മാറ്റമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.

ഇന്നലെയാണ് ഏഴ് വിധികര്‍ത്താക്കള്‍ പിന്മാറുന്നതായി അറിയിച്ചത്. പകരം സംവിധാനം ഉടന്‍ തന്നെ ഏര്‍പ്പെടുത്തി. നൃത്ത ഇനങ്ങളിലെ വിധികര്‍ത്താക്കളാണ് പിന്മാറിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞാണ് പിന്മാറ്റം. എന്നാല്‍ വിജിലന്‍സ് നിരീക്ഷണം ശക്തമായതിനെ തുടര്‍ന്നാണ് ഇങ്ങനെ പിന്മാറ്റങ്ങള്‍ ഉണ്ടാകുന്നതെന്നാണ് സൂചന. ഇത്തവണ മുതല്‍ വിധികര്‍ത്താക്കള്‍ പൂര്‍ണമായും വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരിക്കും.

TAGS :

Next Story