'എന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് ചിലര്‍ വരും, ആ അവതാരങ്ങളെ സൂക്ഷിക്കുക': പിണറായി

'എന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് ചിലര്‍ വരും, ആ അവതാരങ്ങളെ സൂക്ഷിക്കുക': പിണറായി
എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാവരുടേയും സര്‍ക്കാരായിരിക്കുമെന്ന് പിണറായി വിജയന്‍.
എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാവരുടേയും സര്‍ക്കാരായിരിക്കുമെന്ന് പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ജാതി, മത, കക്ഷി, രാഷ്ട്രീയ വ്യത്യസമുണ്ടാവില്ല. താന്‍ മുഖ്യമന്ത്രിയായാല്‍ തന്റെ അടുത്തയാളാണെന്ന് പറഞ്ഞ് ചിലര്‍ വരുമെന്നും ഇത്തരക്കാരെ സൂക്ഷിക്കണമെന്നും നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.
സത്യപ്രതിജ്ഞ ചടങ്ങുകളെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയത്. നാളെ അധികാരമേല്‍ക്കുന്നത് എല്ലാവരുടേയും സര്‍ക്കാരാണ്. ജാതി, മത, കക്ഷി, രാഷ്ട്രീയ വ്യത്യാസം സര്‍ക്കാരിനുണ്ടാവില്ല. താന്‍ മുഖ്യമന്ത്രിയായാല്‍ തന്റെ സ്വന്തക്കാരാണെന്ന് പറഞ്ഞ് ചിലര്‍ വരാം. ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി. നാളെ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പൊതു സമൂഹത്തിലെ എല്ലാവരെയും ക്ഷണിക്കുന്നതായും നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16

