Quantcast

മുസ്ലിം ലീഗ് ദ്വിദിന സംസ്ഥാന പ്രവര്‍ത്തക സമിതി ആരംഭിച്ചു

MediaOne Logo

Subin

  • Published:

    25 May 2018 11:12 AM IST

മുസ്ലിം ലീഗ് ദ്വിദിന സംസ്ഥാന പ്രവര്‍ത്തക സമിതി ആരംഭിച്ചു
X

മുസ്ലിം ലീഗ് ദ്വിദിന സംസ്ഥാന പ്രവര്‍ത്തക സമിതി ആരംഭിച്ചു

കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന രണ്ടു ദിനം നീളുന്ന ക്യാംപില്‍ നൂറ്റമ്പതോളം പേര്‍ പങ്കെടുക്കുന്നുണ്ട്. മലപ്പുറത്തെ വോട്ടു ചോര്‍ച്ച, കൊടുവള്ളി,തിരുവമ്പാടി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ തോല്‍വി എന്നിവ പഠിക്കാനായി പാര്‍ട്ടി നിയോഗിച്ച മൂന്ന് അന്വേഷണ സമിതികളുടെ റിപ്പോര്‍ട്ട് യോഗത്തിന്‍റെ പരിഗണനക്ക് വരും.

മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയുടെ ദ്വിദിന ക്യാംപ് കോഴിക്കോട്ട് തുടങ്ങി. യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പു തോല്‍വിയും മുസ്ലിം ലീഗിനുണ്ടായ വോട്ടു ചോര്‍ച്ചയുമാണ് ക്യാംപിന്‍റെ പ്രധാന അജണ്ട.

2006ന് ശേഷം ഇതാദ്യമായാണ് മുസ്ലിം ലീഗിന്‍റെ പ്രവര്‍ത്തക സമിതി ക്യാംപ് നടത്തി പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന രണ്ടു ദിനം നീളുന്ന ക്യാംപില്‍ നൂറ്റമ്പതോളം പേര്‍ പങ്കെടുക്കുന്നുണ്ട്. മലപ്പുറത്തെ വോട്ടു ചോര്‍ച്ച, കൊടുവള്ളി,തിരുവമ്പാടി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ തോല്‍വി എന്നിവ പഠിക്കാനായി പാര്‍ട്ടി നിയോഗിച്ച മൂന്ന് അന്വേഷണ സമിതികളുടെ റിപ്പോര്‍ട്ട് യോഗത്തിന്‍റെ പരിഗണനക്ക് വരും.

കോണ്‍ഗ്രസ് ഗുരുതര പ്രതിസന്ധി നേരിടുകയും കെഎം മാണി യുഡിഎഫില്‍ വിമതനായി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യം ക്യാംപില്‍ ചര്‍ച്ചയാകും. അണികള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നതിലുള്ള വീഴ്ച, വിവിധ മുസ്ലിം ഗ്രൂപ്പുകള്‍ പാര്‍ട്ടിയില്‍ ചെലുത്തുന്ന സമ്മര്‍ദം തുടങ്ങിയ കാര്യങ്ങളിലും അഭിപ്രായങ്ങളുയരും. കേന്ദ്രത്തിലെ ബിജെപി ഭരണം കൂടി കണക്കിലെടുത്ത് ഭാവി രാഷ്ട്രീയ നിലപാടുകള്‍ രൂപീകരിക്കുകയെന്നതും ക്യാംപിന്‍റെ അജണ്ടയാണ്.

TAGS :

Next Story