Quantcast

പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ ആക്രമിച്ചവരുടെ മൊബൈല്‍ കണ്ടെടുത്തു

MediaOne Logo

Subin

  • Published:

    26 May 2018 12:17 PM GMT

പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ ആക്രമിച്ചവരുടെ മൊബൈല്‍ കണ്ടെടുത്തു
X

പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ ആക്രമിച്ചവരുടെ മൊബൈല്‍ കണ്ടെടുത്തു

അഞ്ചംഗ സംഘമാണ് അക്രമിച്ചതെന്നാണ് പരാതി. കുട്ടിയുടെ കൈകളില്‍ ബ്‌ളേഡ് കൊണ്ട് വരയുകയും തല ചുമരില്‍ ചേര്‍ത്തിടിക്കുകയും ചെയ്തു

പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ അക്രമിച്ച സംഭവത്തില്‍ പ്രതികളുടേതെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. പെണ്‍കുട്ടിയെ അക്രമിക്കാനുപയോഗിച്ച ബ്‌ളേഡും പൊലീസിന് കിട്ടി. അയല്‍ വാസികളെയടക്കം സംഭവത്തില്‍ ചോദ്യം ചെയ്തുവരികയാണ്.

പെരുമ്പാവൂരിനടുത്ത് മുടക്കുഴ സ്വദേശിനിയായ പ്‌ളസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് അക്രമിക്കപ്പെട്ട നിലയില്‍
കണ്ടത്. അഞ്ചംഗ സംഘമാണ് അക്രമിച്ചതെന്നാണ് പരാതി. കുട്ടിയുടെ കൈകളില്‍ ബ്‌ളേഡ് കൊണ്ട് വരയുകയും തല ചുമരില്‍ ചേര്‍ത്തിടിക്കുകയും ചെയ്തു. ഗുരുതരമായ പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് പെണ്‍കുട്ടിയെ.

അയല്‍വാസിയായ യുവാവാണ് സംഭവത്തിന് പിന്നിലെന്ന് കാട്ടി വീട്ടുകാര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. യുവാവിനെ ചോദ്യം ചെയ്തുവെങ്കിലും വേണ്ടത്ര തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സമയത്ത് വീട്ടില്‍ പ്രായമായ മുത്തശ്ശിയും സഹോദരിയുമാണുണ്ടായിരുന്നത്. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

TAGS :

Next Story