Quantcast

ഉത്കണ്ഠ മൂലമുള്ള മാനസിക പ്രശ്നങ്ങള്‍ കുട്ടികളെ തളര്‍ത്തുന്നു

MediaOne Logo

Jaisy

  • Published:

    26 May 2018 4:43 PM GMT

ഉത്കണ്ഠ മൂലമുള്ള മാനസിക പ്രശ്നങ്ങള്‍ കുട്ടികളെ തളര്‍ത്തുന്നു
X

ഉത്കണ്ഠ മൂലമുള്ള മാനസിക പ്രശ്നങ്ങള്‍ കുട്ടികളെ തളര്‍ത്തുന്നു

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഉണര്‍വ് പദ്ധതിയിലൂടെ ആറ് വര്‍ഷത്തിനിടെ 2432 കുട്ടികളാണ് ചികിത്സക്കെത്തിയത്

ഉത്കണ്ഠ മൂലമുള്ള മാനസിക പ്രശ്നങ്ങളാണ് കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നത്. പഠനവൈകല്യവും മയക്കുമരുന്ന് ഉപയോഗം മൂലമുള്ള മാനസിക പ്രശ്നങ്ങളും കുട്ടികളില്‍ കാണുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഉണര്‍വ് പദ്ധതിയിലൂടെ ആറ് വര്‍ഷത്തിനിടെ 2432 കുട്ടികളാണ് ചികിത്സക്കെത്തിയത്.

സംസ്ഥാനത്ത് കുട്ടികളുടെ മാനസികാരോഗ്യത്തെ കുറിച്ച് കൃത്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. ഡോക്ടര്‍മാരുടെ പരിചയ സമ്പത്ത് മാത്രമാണ് മാനദണ്ഡം. ഉത്കണ്ഠ മൂലമുള്ള പ്രശ്നങ്ങളാണ് കുട്ടികളില്‍ കണ്ടുവരുന്നത്. ആത്മഹത്യാ പ്രവണതയും കൂടിവരുന്നു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഉണര്‍വ് പദ്ധതിയുടെ ആറ് വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുന്നത് ചികിത്സ തേടിയ 2432 കുട്ടികളില്‍ 38.3 ശതമാനം പേര്‍ കുറ്റവാസനയുള്ളവരാണ്. സ്വഭാവവൈകല്യമുള്ളവര്‍ 36.4 ശതമാനം. ആല്‍ക്കോഹിളിന് ഇരയായവര്‍ 19 ശതമാനം, പുകവലി 1.2 ശതമാനം, അശ്ലീല വീഡിയോ അഡിക്ഷന്‍ പിടിപെട്ടവര്‍ 21.8 ശതമാനവും. കുട്ടികളുടെ മാനസികാരോഗ്യം നിലനിറുത്തുന്നതിനാവശ്യമായ കുടുംബാന്തരീക്ഷമുണ്ടാകണമെന്നാണ് വിദഗ്ധാഭിപ്രായം.

TAGS :

Next Story