Quantcast

ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതി കീഴടങ്ങി

MediaOne Logo

Subin

  • Published:

    26 May 2018 1:55 PM IST

ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതി കീഴടങ്ങി
X

ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതി കീഴടങ്ങി

കേസ് അന്വേഷിക്കുന്ന മലപ്പുറം ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പി മോഹന ചന്ദ്രന്റെ മുമ്പിലാണ് മഠത്തില്‍ നാരായണന്‍ കീഴടങ്ങിയത്. കൊടിഞ്ഞി ഫൈസല്‍ വധത്തിന്റെ മുഖ്യസൂത്രധാരനാണ് മഠത്തില്‍ നാരായണന്‍...

മലപ്പുറം കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതിയെ കീഴടങ്ങി. ആര്‍എസ്എസ് പ്രവര്‍ത്തകനായ മഠത്തില്‍ നാരായണനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ കീഴങ്ങിയത്.

കേസ് അന്വേഷിക്കുന്ന മലപ്പുറം ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പി മോഹന ചന്ദ്രന്റെ മുമ്പിലാണ് മഠത്തില്‍ നാരായണന്‍ കീഴടങ്ങിയത്. കൊടിഞ്ഞി ഫൈസല്‍ വധത്തിന്റെ മുഖ്യസൂത്രധാരനാണ് മഠത്തില്‍ നാരായണന്‍. തിരൂര്‍ യാസിര്‍ വധത്തിലെ ഒന്നാം പ്രതി കൂടിയായിരുന്നു ഇയാള്‍. ഫൈസലിനെ വധിച്ച ശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കേസിലെ മറ്റൊരു പ്രധാനപ്രതിയായ തിരൂര്‍ ആലത്തിയൂര്‍ സ്വദേശി ബിബിന്‍, ബിബിന്റെ സഹായി എടപ്പറമ്പില്‍ രതീഷ് എന്നിവരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.

മൈസുരുവിനടത്തുള്ള ഫെര്‍ഗൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. എട്ടാംപ്രതിയും വിഎച്ച്പി തിരൂരങ്ങാടി താലൂക്ക് സെക്രട്ടറിയുമായ കോട്ടശ്ശേരി ജയകുമാറിനെയും ഈയിടെ അറസ്റ്റു ചെയ്തിരുന്നു. ഫൈസല്‍ വധക്കേസില്‍ ഇതുവരെ 15 പേരെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗം പേരും സംഘ്പരിവാര്‍ സംഘടനകളില്‍ പെട്ടവരാണ്.

ഇസ്ലാം മതം സ്വീകരിച്ച ഫൈസല്‍ കഴിഞ്ഞ നവംബര്‍ 19ന് പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. താനൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് ഭാര്യയുടെ ബന്ധുക്കളെ കൂട്ടിവരാന്‍ പോകുന്നതിനിടെ ഫാറൂഖ് നഗറില്‍ വെച്ചായായിരുന്നു കൊലപാതകം.

TAGS :

Next Story