Quantcast

കുന്നംകുളത്ത് വ്യാപാരികളില്‍ നിന്ന് ബി.ജെ.പി വന്‍ പണപ്പിരിവ് നടത്തുന്നതായി പരാതി

MediaOne Logo

Jaisy

  • Published:

    26 May 2018 11:54 PM IST

കുന്നംകുളത്ത് വ്യാപാരികളില്‍ നിന്ന് ബി.ജെ.പി വന്‍ പണപ്പിരിവ് നടത്തുന്നതായി പരാതി
X

കുന്നംകുളത്ത് വ്യാപാരികളില്‍ നിന്ന് ബി.ജെ.പി വന്‍ പണപ്പിരിവ് നടത്തുന്നതായി പരാതി

സ്ഥാപനങ്ങള്‍ക്ക് മുന്‍കൂട്ടി തുക നിശ്ചയിച്ച് നല്‍കി അഞ്ച് ലക്ഷം രൂപ വരെ ആവശ്യപ്പെടുന്നതായാണ് ആക്ഷേപം

തൃശൂര്‍ കുന്നംകുളത്ത് വ്യാപാരികളില്‍ നിന്ന് ബിജെപി വന്‍ പണപ്പിരിവ് നടത്തുന്നതായി പരാതി. സ്ഥാപനങ്ങള്‍ക്ക് മുന്‍കൂട്ടി തുക നിശ്ചയിച്ച് നല്‍കി അഞ്ച് ലക്ഷം രൂപ വരെ ആവശ്യപ്പെടുന്നതായാണ് ആക്ഷേപം. എന്നാല്‍ നിര്‍ബന്ധിത പിരിവല്ല അഭ്യര്‍ഥന മാത്രമാണെന്നാണ് ബിജെപിയുടെ വിശദീകരണം.

കുന്നംകുളത്തെ ഒരു വ്യാപാരിക്ക് ബിജെപി നല്‍കിയിരിക്കുന്ന നോട്ടീസാണിത്. പാര്‍ട്ടി ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞാണ് നോട്ടീസ്. കുന്നംകുളത്തെ ഭൂരിഭാഗം വ്യാപാരികള്‍ക്കും ഇങ്ങനെ പല തുകകള്‍ ബിജെപി തന്നെ മുന്‍കൂട്ടി എഴുതി നല്‍കിയിരിക്കുന്നു. സംസ്ഥാന തല ഫണ്ട് ശേഖരണത്തിന്റെ ഭാഗമായാണ് ഔദ്യോഗിക ലൈറ്റര്‍ പാഡില്‍ തുക എഴുതി നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റ് തെര‍ഞ്ഞെടുപ്പ് മുന്നൊരുക്കത്തിനൊപ്പം പ്രധാനമന്ത്രിയുടെ പദ്ധതികള്‍ നടപ്പാക്കാനുമാണ് തുകയെന്ന് നോട്ടീസില്‍ പറയുന്നു. പണം നല്‍കാത്തവരെ ഭീഷണപ്പെടുത്തുന്നതായി ആരോപിച്ച് സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായ സമിതി രംഗത്തെത്തി. എന്നാല്‍ നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ലെന്നും അഭ്യര്‍ഥന മാത്രമാണ് നോട്ടീസെന്നും ബിജെപി പറയുന്നു. ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും ബിജെപി പറ‍യുന്നു.

TAGS :

Next Story