Quantcast

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയതില്‍ വ്യാപക പ്രതിഷേധം

MediaOne Logo
ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയതില്‍ വ്യാപക പ്രതിഷേധം
X

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയതില്‍ വ്യാപക പ്രതിഷേധം

കേന്ദ്ര സര്‍ക്കാരിന്റെ നടപടി ന്യൂനപക്ഷ വിരുദ്ധ നീക്കത്തിന്റെ ഭാഗമാണെന്ന നിലപാടിലാണ് മുസ്‍ലിം ലീഗ്

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയതിന് എതിരെ വ്യാപക പ്രതിഷേധം. കേന്ദ്ര സര്‍ക്കാര്‍ നടപടി ന്യൂനപക്ഷ വിരുദ്ധമാണെന്ന് കോണ്‍ഗ്രസും മുസ് ലീം ലീഗും കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ വിവിധ മുസ്‍ലിം സംഘടനകളും ആശങ്ക പ്രകടിപ്പിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നടപടി ന്യൂനപക്ഷ വിരുദ്ധ നീക്കത്തിന്റെ ഭാഗമാണെന്ന നിലപാടിലാണ് മുസ്‍ലിം ലീഗ്. തീരുമാനത്തെ പിന്തുണയ്ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി പ്രതികരിച്ചു. ശക്തമായി എതിര്‍ക്കുമെന്ന് ലീഗ് അധ്യക്ഷന്‍ ഹൈദരലി തങ്ങളും വ്യക്തമാക്കി.

തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എംഎം ഹസനും പ്രതികരിച്ചു. ഹജ്ജ് സബ് സിഡി മാത്രം നിര്‍ത്തലാക്കുന്ന നടപടി വിവേചനപരമാണെന്നായിരുന്നു ജമാഅത്തെ ഇസ്‍ലാമി നിലപാട്. നടപടി വേദനാജനകമാണെന്ന് കേരള നദ്‍വത്തുല്‍ മുജാഹിദീന്‍ വ്യക്തമാക്കി.

Next Story