Quantcast

മുൻ പാളയം ഇമാം ഹംസ മൗലവി ഫാറൂഖി അന്തരിച്ചു

MediaOne Logo

admin

  • Published:

    26 May 2018 9:27 PM GMT

മുൻ പാളയം ഇമാം ഹംസ മൗലവി ഫാറൂഖി അന്തരിച്ചു
X

മുൻ പാളയം ഇമാം ഹംസ മൗലവി ഫാറൂഖി അന്തരിച്ചു

 ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസിസ്റ്റന്‍റ് അമീര്‍ ടി ആരിഫലി, കേരളാ അമീര്‍ എം ഐ അബ്ദുല്‍ അസീസ്, അസിസ്റ്റന്‍റ് അമീറുമാരായ ഷേഖ് മുഹമ്മദ് കാരക്കുന്ന്, ടി മുജീബ് റഹ്മാന്‍ ...

തിരുവനന്തപുരം പാളയം പള്ളിയിലെ മുന്‍ ഇമാം ഹംസ മൗലവി ഫാറൂഖി(65)യുടെ ഖബറടക്കം പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി ചാഴിയോട് ജുമാ മസ്ജിദില്‍ നടന്നു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസിസ്റ്റന്‍റ് അമീര്‍ ടി ആരിഫലി, കേരളാ അമീര്‍ എം ഐ അബ്ദുല്‍ അസീസ്, അസിസ്റ്റന്‍റ് അമീറുമാരായ ഷേഖ് മുഹമ്മദ് കാരക്കുന്ന്, ടി മുജീബ് റഹ്മാന്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ഹംസ മൗലവി ഫാറൂഖി അന്തരിച്ചത്. ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ലാ നാസിമായും തളിക്കുളം ഇസ്ലാമിയ കോളജ്, എറിയാട് വിമന്‍സ് കോളജ് എന്നിവിടങ്ങളിലെ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

TAGS :

Next Story