Quantcast

നിര്‍ത്തിവെച്ച ലോട്ടറി നറുക്കെടുപ്പ് പുനരാരംഭിച്ചു

MediaOne Logo

Alwyn

  • Published:

    27 May 2018 11:40 AM GMT

നിര്‍ത്തിവെച്ച ലോട്ടറി നറുക്കെടുപ്പ് പുനരാരംഭിച്ചു
X

നിര്‍ത്തിവെച്ച ലോട്ടറി നറുക്കെടുപ്പ് പുനരാരംഭിച്ചു

കഴിഞ്ഞ പത്താം തീയതി നടത്തേണ്ടിയിരുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പാണ് നടന്നത്.

എട്ട് ദിവസമായി നിര്‍ത്തിവെച്ചിരുന്ന സംസ്ഥാന ലോട്ടറിയുടെ നറുക്കെടുപ്പ് പുനരാരംഭിച്ചു. കഴിഞ്ഞ പത്താം തീയതി നടത്തേണ്ടിയിരുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പാണ് നടന്നത്. പത്താം തീയതി മുതല്‍ ഇന്ന് വരെയുള്ള ലോട്ടറിയുടെ നറുക്കെടുപ്പ് വരും ദിവസങ്ങളില്‍ നടക്കും. നാളെ മുതല്‍ 26ആം തീയതി വരെയുള്ള ടിക്കറ്റിന്റെ അച്ചടി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ലോട്ടറി വില്‍പ്പന നടത്തിയ ഏജന്റുമാര്‍ക്കും, വാങ്ങിയ ആളുകള്‍ക്കും ആശ്വാസം നല്‍കുന്നതിന്റെ ഭാഗമായാണ് നിര്‍ത്തിവെച്ചിരുന്ന നറുക്കെടുപ്പ് പുനരാരംഭിച്ചത്. പത്താം തീയതി നടക്കേണ്ടിയിരുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. പതിനൊന്നിന് നടക്കേണ്ടിയിരുന്ന ഭാഗ്യനിധിയുടെ നറുക്കെടുപ്പ് നാളെ നടക്കും. നറുക്കെടുപ്പ് നടക്കാത്തതിനാല്‍ 300 കോടി രൂപയുടെ നഷ്ടമാണ് വിറ്റുവരവിലും, നികുതി വരുമാനത്തിലും ഉണ്ടായത്. തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലെ ലോട്ടറി തൊഴിലാളിയായ എ.ലാലാണ് നറുക്കെടുപ്പ് നടത്തിയത്. നോട്ട് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ 20 മുതല്‍ 26 വരെയുള്ള ലോട്ടറികളുടെ അച്ചടി നിര്‍ത്തിവെച്ചിരിക്കുകയാണ്.

TAGS :

Next Story