Quantcast

ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണം

MediaOne Logo

Sithara

  • Published:

    27 May 2018 8:27 AM GMT

ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണം
X

ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണം

വടക്കന്‍ കേരളത്തില്‍ ജനജീവിതം സ്തംഭിച്ചപ്പോള്‍ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും ഭാഗികമായി ബാധിച്ചു.

നോട്ട് അസാധുവാക്കിയ കേന്ദ്ര നടപടിക്കെതിരെ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണം. വടക്കന്‍ കേരളത്തില്‍ ജനജീവിതം സ്തംഭിച്ചപ്പോള്‍ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും ഭാഗികമായി ബാധിച്ചു. കേരളത്തിലെ ബി.ജെ.പിക്കാര്‍ സ്വകാര്യ ബാങ്കുകളുടെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നുവെന്ന് എല്‍.ഡി.എഫ് പ്രതിഷേധ മാര്‍ച്ചില്‍ കോടിയേരി വിമര്‍ശിച്ചു.

കേന്ദ്ര സര്‍ക്കാറിനെതിരെ സംസ്ഥാനത്ത് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായിരുന്നു. കോഴിക്കോട് സ്വകാര്യ വാഹനങ്ങള്‍ തടയാനുള്ള ഹര്‍ത്താല്‍ അനുകൂലികളുടെ ശ്രമം പൊലീസ് എതിര്‍ത്തത് നേരിയ വാക്കേറ്റത്തിനിടയാക്കി. കടകമ്പോളങ്ങളും മറ്റ് വ്യവസായ സ്ഥാപനങ്ങളും അടഞ്ഞ്കിടന്നു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല.

നഗരങ്ങളിലെത്തിയ വിദേശികളടക്കമുളളവര്‍ക്ക് പൊലീസ് സുരക്ഷയില്‍ വാഹന സൌകര്യം ഒരുക്കിയിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് എല്‍.‍ഡി.എഫ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം ജനറല്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നുവെങ്കിലും ഇവരെയും ഹര്‍ത്താല്‍ വലച്ചു. സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍നില കുറവായിരുന്നു.

TAGS :

Next Story