Quantcast

ഖരഗ്പൂര്‍ ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥി മരിച്ചനിലയില്‍

MediaOne Logo

Ubaid

  • Published:

    27 May 2018 9:41 AM IST

ഖരഗ്പൂര്‍ ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥി മരിച്ചനിലയില്‍
X

ഖരഗ്പൂര്‍ ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥി മരിച്ചനിലയില്‍

എഞ്ചിനീയറിംഗ് അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയും ഹരിപ്പാട് ചാവടി ലാസര്‍ - നദീറ ദമ്പതികളുടെ ഏകമകനുമായ നിധിന്‍ ആണ് മരിച്ചത്

ഖരഗ്പൂര്‍ ഐ.ഐ.ടി വിദ്യാര്‍ത്ഥിയായ ഹരിപ്പാട് സ്വദേശി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. എഞ്ചിനീയറിംഗ് അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയും ഹരിപ്പാട് ചാവടി ലാസര്‍ - നദീറ ദമ്പതികളുടെ ഏകമകനുമായ നിധിന്‍ ആണ് മരിച്ചത്. നിധിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടതായി സഹപാഠികള്‍ വ്യാഴാഴ്ച വീട്ടില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ഖരക് പൂരിലേക്ക് തിരിച്ചിട്ടുണ്ട്..

TAGS :

Next Story