Quantcast

ആസാദി മുദ്രാവാക്യങ്ങള്‍ക്ക് ഗാനാവിഷ്ക്കാരവുമായി പുഷ്പവതി

MediaOne Logo

admin

  • Published:

    27 May 2018 3:57 AM GMT

ആസാദി മുദ്രാവാക്യങ്ങള്‍ക്ക് ഗാനാവിഷ്ക്കാരവുമായി പുഷ്പവതി
X

ആസാദി മുദ്രാവാക്യങ്ങള്‍ക്ക് ഗാനാവിഷ്ക്കാരവുമായി പുഷ്പവതി

ഗാന രൂപത്തിലുള്ള ആസാദി മുദ്രാവാക്യങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്

ജെഎന്‍യുവില്‍ ആസാദി മുദ്രാവാക്യങ്ങള്‍ നിലക്കുന്നില്ല. പുതിയ രൂപങ്ങളില്‍ അത് പരക്കുകയാണ്. പ്രശസ്തഗായിക പുഷ്പവതി ചിട്ടപ്പെടുത്തിയ ഗാന രൂപത്തിലുള്ള ആസാദി മുദ്രാവാക്യങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ജെഎന്‍യുവിലെ പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധേയമായ ആസാദി മുദ്രാവാക്യം രാജ്യത്തെങ്ങും ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ ശബ്ദമായി മാറുന്നതാണ് പിന്നീട് കണ്ടത്. ജെഎന്‍യു വിദ്യാര്‍ഥികള്‍ തന്നെ പാട്ടിന്റെ രൂപത്തില്‍ അതിന് രൂപഭദേദം നല്‍കിയിരുന്നു. എന്നാല്‍ മലയാളി ഗായിക പുഷ്പവതി ഇതിന് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുകകയാണ്.

വര്‍ത്തമാനകാലത്ത് വലിയ രാഷ്ട്രീയ ബോധം പകര്‍ന്നു നല്‍കുന്ന ഈ മുദ്രാവാക്യങ്ങളെ പുതിയ രൂപത്തില്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ പുഷ്പവതി സംതൃപ്തയാണ്. സാര്‍ട്ട് ആന്റ് പെപ്പറിലെ പാട്ടിലൂടെ ശ്രദ്ധേയയായ പുഷ്പവതി നിരവധി ആല്‍ബങ്ങളും ചെയ്തിട്ടുണ്ട്.

TAGS :

Next Story