Quantcast

ഫലം ഗണിച്ചറിയാന്‍ സ്ഥാനാര്‍ഥികള്‍; ജ്യോത്സ്യന്മാര്‍ക്ക് ഇത് നല്ലകാലം

MediaOne Logo

admin

  • Published:

    27 May 2018 3:12 PM IST

ഫലം ഗണിച്ചറിയാന്‍ സ്ഥാനാര്‍ഥികള്‍; ജ്യോത്സ്യന്മാര്‍ക്ക് ഇത് നല്ലകാലം
X

ഫലം ഗണിച്ചറിയാന്‍ സ്ഥാനാര്‍ഥികള്‍; ജ്യോത്സ്യന്മാര്‍ക്ക് ഇത് നല്ലകാലം

തെരഞ്ഞെടുപ്പ് അടുക്കും തോറും സ്ഥാനാര്‍ത്ഥികളുടെ നെഞ്ചിടിപ്പ് കൂടുകയാണ്. നില്‍ക്കാനോ ഇരിക്കാനോ വയ്യാത്ത അവസ്ഥ. മനസമാധാനത്തിന് വേണ്ടി ജ്യോത്സന്മാരെ തേടി പോകുന്നവരാണ് കൂടുതലും.

തെരഞ്ഞെടുപ്പ് അടുക്കും തോറും സ്ഥാനാര്‍ത്ഥികളുടെ നെഞ്ചിടിപ്പ് കൂടുകയാണ്. നില്‍ക്കാനോ ഇരിക്കാനോ വയ്യാത്ത അവസ്ഥ. കത്തുന്ന ചൂട് കൂടിയായതോടെ ഒരു മനസമാധാനവുമില്ല. ആശ്വാസത്തിന് വേണ്ടി പല വഴികള്‍ നോക്കുന്നുണ്ട്. മനസമാധാനത്തിന് വേണ്ടി ജ്യോത്സന്മാരെ തേടി പോകുന്നവരാണ് കൂടുതലും.

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒന്നു ജനപ്രതിനിധിയാകാനുള്ള ആഗ്രഹം. ആയവര്‍ക്ക് അവിടെ തുടരാനുള്ള മോഹം. ഇതൊക്കെ നടക്കുമോ എന്തോ ഗണിച്ചു തന്നെ നോക്കണം. ഉള്ളത് പറയാല്ലോ തലയില്‍ മുണ്ടിട്ട് ആരും വരാറില്ല. പകരം വിശ്വസ്ത അനുയായിയെ പറഞ്ഞയക്കും.

കൂടെ നില്‍ക്കുന്നവരെ വിശ്വാസമില്ലെങ്കിലും ജ്യോത്സ്യനെ വിശ്വസിക്കുന്ന നല്ല വിശ്വാസികളും വിശ്വാസമങ്ങനെ കൂടെ കൂട്ടാത്ത കമ്യൂണിസ്റ്റുകളും കണക്ക് കൂട്ടുന്നതില്‍ ഒരേ വിശ്വാസക്കാരാണ്. കൂട്ടി കിഴിച്ച് ഗണിച്ച് കഴിഞ്ഞ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചാല്‍ പിന്നെ ജ്യോത്സ്യ സഹായം വേണം.

TAGS :

Next Story