നിശബ്ദ പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികള്‍; വേങ്ങര നാളെ പോളിംഗ്ബൂത്തിലേക്ക്

നിശബ്ദ പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികള്‍; വേങ്ങര നാളെ പോളിംഗ്ബൂത്തിലേക്ക്
ബൂത്ത് തലങ്ങളിലുള്ള സ്ക്വാഡ് വര്‍ക്കിലാണ് പ്രവര്‍ത്തകര്‍
വേങ്ങരയില്‍ ഇന്ന് നിശബ്ദ പ്രചാരണം. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. വോട്ടിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. രണ്ടാഴ്ചയിലേറെ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണം. ആവേശം അലതല്ലിയ കൊട്ടിക്കലാശം. വേങ്ങരയിലെ ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണത്തിന്‍റേതാണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീറും എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ ജനചന്ദ്രനും വേങ്ങരയിലെ വോട്ടാര്‌മാരെ നേരില് കണ്ട് വോട്ടഭ്യര്‍ത്ഥിക്കും. ബൂത്ത് തലങ്ങളിലുള്ള സ്ക്വാഡ് വര്‍ക്കിലാണ് പ്രവര്‍ത്തകര്‍. പ്രചാരണരംഗത്ത് വന്ന പോരായ്മകളും നേട്ടങ്ങളുമെല്ലാം നേതൃത്വം ഇന്നലെ നടന്ന യോഗങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. അതേസമയം തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി വരികയാണ്. ആയിരം പോളിംഗ് ഉദ്യോഗസ്ഥരെയാണ് മണ്ഡലത്തില്‍ നിയോഗിച്ചിരിക്കുന്നത്.സുരക്ഷക്കായി കേന്ദ്ര സേനയേയും വിന്യസിച്ചിട്ടുണ്ട്.
Adjust Story Font
16

