Quantcast

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍

MediaOne Logo

Sithara

  • Published:

    27 May 2018 5:57 AM GMT

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയ ഉത്തരവിനെതിരെ കോട്ടയം മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയ ഉത്തരവിനെതിരെ കോട്ടയം മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം. വിരമിക്കല്‍ പ്രായം ഉയര്‍ത്തിയത് ജൂനിയര്‍ ഡോക്ടര്‍മാരുടെ പിഎസ്‍സി നിയമനം അടക്കം വൈകാന്‍ കാരണമാകുമെന്നാണ് ഇവരുടെ ആരോപണം. പ്രതിഷേധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ഇവര്‍ കത്തിക്കുകയും ചെയ്തു.

ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 56ല്‍ നിന്നും 60 ആയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 62 ആയും ഉയര്‍ത്തിക്കൊണ്ട് കഴിഞ്ഞ 28ആം തിയ്യതിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഇത് ജൂനിയര്‍ ഡോക്ടര്‍മാരുടെ ഭാവി പരിഗണിക്കാതെയാണെന്നാണ് ഉയരുന്ന ആരോപണം. ഇതില്‍ പ്രതിഷേധിച്ചാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ശവമഞ്ചവുമേന്തി ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ഡോക്ടര്‍മാര്‍ കത്തിക്കുകയും ചെയ്തു. ആവശ്യമായ ഡോക്ടര്‍മാര്‍ ഇല്ലെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നും ഇവര്‍ പറയുന്നു.

മെഡികോസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടന്നത്. മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ എല്ലാവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ നടത്താനാണ് ജൂനിയര്‍
ഡോക്ടര്‍മാരുടെ തീരുമാനം.

TAGS :

Next Story